Chandrayaan 3 live updates: ഒടുവിൽ ഇന്ത്യയും ചന്ദ്രനിൽ, ലാൻറർ ചന്ദ്രനിൽ ഇറങ്ങി

 വൈകുന്നേരം 5.45 മുതൽ 6.04 വരെയുള്ള 19 മിനിട്ടുകൾക്കിടെയാണ് സോഫ്റ്റ് ലാൻഡിംഗ്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 06:07 PM IST
Live Blog

ഒടുവിൽ ചന്ദ്രനെ തൊട്ട് ഇന്ത്യ. വിക്രം ലാൻറർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

23 August, 2023

  • 18:00 PM

    ചന്ദ്രനെ തൊട്ട് ഇന്ത്യ.. രാജ്യം അഭിമാനനേട്ടത്തിൽ. 

  • 18:00 PM

    ഇതുവരെ സഞ്ചരിച്ചത് കൃത്യതയോടെ. ലാന്ഡർ ചന്ദ്രന് തൊട്ടടുത്ത്. 

  • 18:00 PM

    ആദ്യഘട്ടം വിജയം

  • 18:00 PM

    നിമിഷങ്ങളെണ്ണി ശാസ്ത്രലോകം. ഇനിയുള്ള മിനിറ്റുകൾ നിർണ്ണായകം. 

  • 18:00 PM

    നിമിഷങ്ങളെണ്ണി ശാസ്ത്രലോകം. ഇനിയുള്ള മിനിറ്റുകൾ നിർണ്ണായകം. 

  • 17:30 PM

    5. 45 നും 6. 04 നും ഇടയിൽ സോഫ്റ്റ് ലാൻഡിങ് നടത്തും. 

  • 17:00 PM

    ചന്ദ്രയാൻ സോഫ്റ്റ് ലാൻ‍ഡിങ്ങിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.

     

  • 16:30 PM

    40 ദിവസം പിന്നിട്ട ചാന്ദ്ര ദൗത്യം ഏറെ നി‍ർണായകമായ ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. 

  • 15:45 PM

    ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പിന്തുണയുണ്ട്. 

  • 15:30 PM

    ഇന്ന് എന്തെങ്കിലും തടസമുണ്ടായാൽ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 27ലേയ്ക്ക് മാറ്റും

  • 15:15 PM

     ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3യ്ക്ക് 700 കോടി രൂപയിൽ താഴെയാണ് ചെലവിട്ടത്. 

  • 15:00 PM

    ആയിരത്തിലധികം ശാസ്ത്രജ്ഞന്‍മാരാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായത്.

     

  • 14:30 PM

    ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തെ പ്രശംസിച്ച് മുൻ പാകിസ്താൻ മന്ത്രി ഫവാദ് ചൗധരി

  • 14:00 PM

    അവസാന 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയം ദൗത്യത്തിന്റെ വിജയം നിർണ്ണയിക്കും

  • 13:15 PM

    ചന്ദ്രയാൻ - 3 എപ്പോഴേ വിജയിച്ചു കഴിഞ്ഞെന്ന് മുൻ നാസ ഉദ്യോ​ഗസ്ഥൻ മൈക്ക് ​ഗോൾഡ്

  • 12:45 PM

    ഡിഡി നാഷണൽ ചാനലിലും ചന്ദ്രയാൻ-3ന്റെ നിർണായകമായ ലാൻഡിം​ഗ് തത്സമയം കാണാൻ കഴിയും. 

  • 12:30 PM

    വൈകുന്നേരം 5.27 മുതൽ (ഇന്ത്യൻ സമയം) ഐഎസ്ആർഒ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിം​ഗ് തത്സമയം കാണാം.

  • 12:00 PM

    റഷ്യയുടെ ലൂണ-25 തകർന്നതിന് തൊട്ട് പിന്നാലെയാണ് ചന്ദ്രയാൻ - 3 സോഫ്റ്റ് ലാൻഡിം​ഗിന് ഒരുങ്ങുന്നത്. 

  • 11:30 AM

    ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക

     

  • 10:45 AM

    ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ചരിത്ര മുഹൂ‍ർത്തത്തിന് സാക്ഷിയാകും. 

Trending News