Mizoram Assembly Election Result 2023 live: വമ്പന്മാരെ അട്ടിമറിച്ച് സോറം പീപ്പൾസ്; മിസോറാം തിരഞ്ഞെടുപ്പ് ഫലം തത്സമയം

Mizoram Assembly Election Result 2023 live Updtes: 40 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങളുള്ള സംസ്ഥാനം കൂടിയാണ്.  

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 02:47 PM IST
Live Blog

Mizoram Assembly Election Result 2023 live Updtes: മിസോറാമില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും മിസോറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് പോരാട്ടം നടക്കുന്നത്.  എന്നാൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 40 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങളുള്ള സംസ്ഥാനം കൂടിയാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷിക്കുന്നുമുണ്ട്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 

4 December, 2023

  • 14:30 PM

    മിസോറാമിൽ സോറം പീപ്പിൾസ് അധികാരത്തിലേക്ക്. 27 സീറ്റുകൾ സ്വന്തമാക്കിയാണ് ZPM അട്ടിമറയിലൂടെ അധികാരത്തിലേക്കെത്തുന്നത്. ഭരണകക്ഷിയായിരുന്ന എംഎൻഎഫിന് പത്ത് സീറ്റെ നേടാനായുള്ളൂ. ബിജെപി രണ്ടും കോൺഗ്രസ് ഒരു സീറ്റും മിസോറാമിൽ സ്വന്തമാക്കി. 21 സീറ്റുകളാണ് കോവലഭൂരിപക്ഷത്തിന് വേണ്ടത്

  • 14:00 PM

    Mizoram Assembly Election Result 2023: രണ്ട് സീറ്റിലും ബിജെപി വിജയിച്ചു

    രണ്ട് സീറ്റിലും ബിജെപി വിജയിച്ചു

  • 13:45 PM

    Mizoram Assembly Election Result 2023: ZPM 20 സീറ്റുകളിൽ വിജയിച്ചു 7 സീറ്റുകൾ ലീഡ് ചെയ്യുന്നു; MNF 7 സീറ്റുകളിൽ വിജയിച്ചു

    ZPM 27 സീറ്റുകൾ നേടാനുള്ള കുതിപ്പിലാണ്. പാർട്ടി ഇതിനകം 20 സീറ്റ് നേടി.  ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എംഎൻഎഫ് ഏഴിൽ വിജയിക്കുകയും മൂന്നിടത്ത് ലീഡ് ചെയ്യുകയുമാണ്.

  • 13:00 PM

    Mizoram Assembly Election Result 2023: ഭൂരിപക്ഷം ഉറപ്പിച്ച് ZPM; 10 സീറ്റിൽ ഒതുങ്ങി എംഎൻഎഫ് 

    40 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 6 സീറ്റുകൾ കൂടുതലായി 27 സീറ്റുകൾ നേടി മിസോറാമിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടിയായ ZPM. ഭരണകക്ഷിയായ എംഎൻഎഫ് 10 സീറ്റും ബിജെപി രണ്ടും കോൺഗ്രസ് 1 സീറ്റും നേടാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.

  • 13:00 PM

    Mizoram Assembly Election Result 2023:  കോൺഗ്രസ് ലീഡ് ചെയ്യുന്നു

    കോൺഗ്രസ് സ്ഥാനാർത്ഥി സി.എൻഗുൻലിയാൻചുംഗ ലോങ്‌ട്‌ലായ് വെസ്റ്റിൽ ലീഡ് ചെയ്യുന്നു. എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരുന്നതിൽ പാർട്ടി പരാജയപ്പെട്ടിരിക്കുകയാണ്.

  • 12:45 PM

    Mizoram Assembly Election Result 2023: തോരാങ്ങിൽ എംഎൻഎഫ് വിജയിച്ചു

    തോറാങ് സീറ്റിൽ നിന്ന് മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർത്ഥി ആർ. റോമിംഗ്ലിയാന (R. Rohmingliana) വിജയിച്ചു.

  • 12:30 PM

    Mizoram Assembly Election Result 2023: ഒരു സീറ്റിൽ ബിജെപി വിജയിച്ചു ഒന്നിൽ ലീഡ് ചെയ്യുന്നു

    ബി.ജെ.പി സ്ഥാനാർത്ഥി ഡോ. കെ. ബെയ്‌ചുവ സൈഹ ലീഡ് ചെയ്യുകയാണ് എന്നാൽ പാലക് സീറ്റിൽ നിന്നും കെ.ഹ്രാമോ വിജയിച്ചു.

  • 12:30 PM

    Mizoram Assembly Election Result 2023: ZPM ഇതുവരെ ആറ് സീറ്റുകളിൽ വിജയിച്ചു, 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

    ZPM ഇതുവരെ 6 സീറ്റുകൾ നേടി മറ്റ് 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 12:00 PM

    Mizoram Assembly Election Result 2023: പാർട്ടിയുടെ പ്രകടനത്തിൽ തനിക്ക് അത്ഭുതമില്ല

    പാർട്ടിയുടെ പ്രകടനത്തിൽ തനിക്ക് അത്ഭുതമില്ലെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും ZPM മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ. വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുകയാണെന്നും മുഴുവൻ ഫലങ്ങളും പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.   ZPM 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. എംഎൻഎഫിനെ പുറത്താക്കി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള പാർട്ടിയുടെ ശ്രമം മുന്നേറുകയാണ്.

  • 11:45 AM

    Mizoram Assembly Election Result 2023: രണ്ട് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു

    സൈഹയിലെയും പാലക്കിലെയും ബിജ.പി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്. സൈഹയിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥി ഡോ. കെ. ബെയ്‌ചുവയും പാലക് സീറ്റിൽ കെ. ഹ്‌റമോയും ലീഡ് ചെയ്യുന്നു.

  • 11:30 AM

    Mizoram Assembly Election Result 2023: എംഎൻഎഫ് ലീഡ് 7 ൽ നിന്ന് 9 ആയി

    എംഎൻഎഫ് ലീഡ് 7 ൽ നിന്ന് 9 ആയി ഉയർത്തി.  എങ്കിലും 27 സീറ്റുകളിൽ ZPM ലീഡ് ചെയ്യുന്നു. ബിജെപി മൂന്ന് സീറ്റിൽ ലീഡ് നേടിയപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

  • 10:45 AM

    Mizoram Assembly Election Result 2023: ZPM വൻ കുതിപ്പിലേക്ക് 

    മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ ZPM വൻ ഭൂരിപക്ഷം നേടാനുള്ള നീക്കത്തിലേക്കാണ്. ZPM 29 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ഭരണകക്ഷിയായ MNF വെറും 7 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി മൂന്ന് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

  • 10:15 AM

    Mizoram Assembly Election Result 2023: ZPM വിജയ കുതിപ്പിലേക്ക് 

    മിസോറാമിൽ ZPM 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഭരണകക്ഷിയായ MNF ഒമ്പത് സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 10:00 AM

    Mizoram Assembly Election Result 2023: ZPM നിർണായക ലീഡിലേക്ക് 

    മിസോറാം തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ZPM നിർണായക ലീഡിലേക്ക് നീങ്ങുകയാണ്. ,പാർട്ടി ഇപ്പോൾ 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഭരണകക്ഷിയായ MNF 13 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു.

  • 09:15 AM

    Mizoram Assembly Election Result 2023:  ZPM ഭൂരിപക്ഷം ലീഡ് ചെയ്യുന്നു

    ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് MNF ഇപ്പോൾ 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ZPM 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഭൂരിപക്ഷത്തിന്റെ ലീഡിന് ഒരു കുറവ് മാത്രം. ആകെ 40 സീറ്റുകളാണുള്ളത് ഭൂരിപക്ഷം 21 ആണ്. കോൺഗ്രസ് അഞ്ച് സീറ്റിലും ബിജെപി ഒന്നിലും ലീഡ് ചെയ്യുന്നു.

  • 08:45 AM

    Mizoram Assembly Election Result 2023:   ഇരു പാർട്ടികളും ഒപ്പത്തിനൊപ്പം

    ZPM ഉം MNF ഉം ഒപ്പത്തിനൊപ്പം.   ഇരു പാർട്ടികളും ഇപ്പോൾ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് നാലിലും ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

  • 08:45 AM

    Mizoram Assembly Election Result 2023:  ZPM ആറ് സീറ്റുകളിലും MNF നാലിലും ലീഡ് ചെയ്യുന്നു

    മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 8.30 വരെ ഭരണകക്ഷിയായ എംഎൻഎഫ് നാലിടത്തും കോൺഗ്രസ് നാലിടത്തും ഇസഡ്പിഎം ആറിലും ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്തു.

  • 08:45 AM

    Mizoram Assembly Election Result 2023:  ബിജെപിക്ക് ആദ്യ ലീഡ്

    മിസോറാമിൽ പോസ്റ്റൽ ബാലറ്റിന്റെ എണ്ണൽ പുരോഗമിക്കുന്നു, പോസ്റ്റൽ ബാലറ്റ് ട്രെൻഡുകളിൽ ബിജെപി ആദ്യ ലീഡ് നേടി

  • 08:15 AM

    Mizoram Assembly Election Result 2023:  വോട്ടെണ്ണൽ ആരംഭിച്ചു

    ഐസ്വാളിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

  • 07:45 AM

    Mizoram Assembly Election Result 2023 live Updates:  വോട്ടെണ്ണൽ ഉടൻ ആരംഭിക്കും

    ഐസ്വാളിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ബാലറ്റ് പേപ്പറുകൾ അടങ്ങിയ പെട്ടികൾ കൊണ്ടുവരുന്ന ദൃശ്യങ്ങൾ

  • 07:30 AM

    Mizoram Assembly Election Result 2023 live Updates: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

    മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  • 07:30 AM

    Mizoram Assembly Election Result 2023 live Updates:  മിസോറാമിൽ  80.66 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്

    40 സീറ്റുകളുള്ള മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നത് നവംബർ 7 നായിരുന്നു. 80.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

  • 07:00 AM

    Mizoram Assembly Election Result 2023 live Updates:  മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സെഡ്.പി.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

    മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫും സെഡ്.പി.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍.  നവംബർ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പ് നടന്നത്. 

  • 06:45 AM

    Mizoram Assembly Election Result 2023 live Updates: ഐസ്വാളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

    മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉടൻ ആരംഭിക്കുന്ന ഐസ്വാളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

     

  • 06:30 AM

    Mizoram Assembly Election Result 2023 live Updates: സെർചിപ്പിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

    മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉടൻ ആരംഭിക്കുന്ന സെർചിപ്പിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

     

     

  • 06:30 AM

    Mizoram Assembly Election Result 2023 live Updates:  സംസ്ഥാനത്തെ 13 കേന്ദ്രങ്ങളിലായി 40 കൗണ്ടിംഗ് ഹാളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

    സംസ്ഥാനത്തെ 13 കേന്ദ്രങ്ങളിലായി 40 കൗണ്ടിംഗ് ഹാളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഇവിടങ്ങളിൽ 399 ഇവിഎം ടേബിളുകളും 56 തപാൽ ബാലറ്റ് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.

  • 06:30 AM

    മിസോറാം നിയമസഭയിലെ 40 സീറ്റുകളിലേക്ക് 174 സ്ഥാനാർത്ഥികളുടെ വിധിനിർണയം ഇന്ന്

Trending News