LPG Cylinder Home Delivery: പാചകവാതക വില വർദ്ധനയ്ക്ക് പിന്നാലെ മറ്റൊരു ഇരുട്ടടി കൂടി, LPG സിലിണ്ടർ വീടുകളിൽ എത്തിക്കുന്നത് നിർത്തുമെന്ന് മുഴക്കി ഡീലർമാർ.
മൂന്നു ദിവസം മുൻപാണ് രാജ്യത്ത് ഗാർഹിക പാചകവാതക വില (LPG Price Hike) വർദ്ധിപ്പിച്ചത്. ഇന്ധനവിലയും പാചക വാതക വിലയും ഒരേപോലെ വർദ്ധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കൂനിന്മേൽ കുരു എന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.
വിലക്കയറ്റംമൂലം ഇതിനോടകം തന്നെ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. എന്നാൽ, വിലക്കയറ്റം വരുത്തുന്ന പ്രശ്നനങ്ങൾ അവിടെയും തീരുന്നില്ല. പാചക വാതകവില വർധനയ്ക്ക് പിന്നാലെ മറ്റൊരു പ്രശ്നം കൂടി ഉപയോക്താക്കളെ തേടിയെത്തുകയാണ്. അതായത്, സിലിണ്ടറുകൾ വീടുകളിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ ഡീലർമാർ ഉയർത്തുന്നത്.
അതായത്, പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചതോടെ ഡീലർമാരുടെ കമ്മീഷനും സർക്കാർ വെട്ടിക്കുറച്ചിരുന്നു. അതിനാൽ, ജൂലൈ 1 മുതൽ വീടുകളിൽ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് നിർത്തലാക്കാനാണ് ഡീലർമാരുടെ തീരുമാനം.
എൽപിജി ഗ്യാസ് ഹോം ഡെലിവറി സംബന്ധിച്ച് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ ജമ്മുവിൽ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിൽ, തങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ 2022 ജൂലൈ 1 മുതൽ സിലിണ്ടർ ഹോം ഡെലിവറി ചെയ്യാൻ കഴിയില്ലെന്ന് എല്ലാ എൽപിജി വിതരണക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജമ്മുവിന് പുറമെ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ലഡാക്ക്, ചണ്ഡീഗഢ് എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എൽപിജി ഗ്യാസ് ഹോം ഡെലിവറി അവസാനിപ്പിക്കുന്നതായി എൽപിജി വിതരണക്കാർ അറിയിച്ചു.
അതുകൂടാതെ, മിനിമം വേതന സ്കെയിൽ, ഇന്ധനച്ചെലവ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ അനുസരിച്ച് എണ്ണക്കമ്പനികൾ പാചകവാതക വിതരണക്കാർക്ക് കമ്മീഷൻ നൽകുന്നില്ലെന്നും യോഗം
ചൂണ്ടിക്കാട്ടി.
വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഡീലർമാരിൽ നിന്നും നേരിട്ട് സിലിണ്ടർ കൈപ്പറ്റുക എന്നത് എളുപ്പമല്ല.
അതേസമയം, രാജ്യത്ത് LPG സിലിണ്ടറിന്റ വില ആയിരത്തിലെത്തി. മൂന്ന് ദിവസം മുൻപ് LPG പാചക വാതക വില വർദ്ധിപ്പിച്ചതോടെ രാജ്യത്ത് ഒരു സിലിണ്ടറിന് 999 രൂപയായി. മുൻപ് ഒരു സിലിണ്ടറിന് 949.50 രൂപയായിരുന്നു. ഇതിനുമുൻപ് മാർച്ച് 22 നായിരുന്നു പാചകവാതക വില വർദ്ധിപ്പിച്ചത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...