ചരിത്ര നിമിഷത്തിലേക്ക് സിവിലിയൻ ഡോണിയർ പറന്നു

ഡോണിയർ 228 വിമാനം അസമിലെ ഡിബ്രുഗഡ് വിമാനത്താവളത്തിൽ നിന്നാണ് പറന്നത്

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 01:32 PM IST
  • 370 കിലോമീറ്റർ വേഗത്തിൽ 4572 മീറ്റർ ഉയരത്തിൽ വരെ വിമാനത്തിന് പറക്കാനാകും
  • ഹണിവെല്ലിന്റെ ടിപിഇ 331-10 ടർബോപ്രോപ്പ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്
  • 576 കിലോവാട്ട് കരുത്താണ് ഓരോ എൻജിനും
ചരിത്ര നിമിഷത്തിലേക്ക് സിവിലിയൻ ഡോണിയർ പറന്നു

ചരിത്ര നിമിഷത്തിലേക്കുള്ള പറക്കൽ അങ്ങനെ വിശേഷിപ്പിക്കാം  ഡോണിയർ 228 വിമാനത്തെ. ഇന്ത്യയിൽ ആദ്യമായി നിർമിച്ച സിവിലിയൻ ഡോണിയർ 228 വിമാനം പറന്നുയർന്നു . ഡോണിയർ 228 വിമാനം അസമിലെ ഡിബ്രുഗഡ് വിമാനത്താവളത്തിൽ നിന്നാണ് പറന്നത് . അലയൻസ് എയറിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക് നിർമിച്ചു നൽകുന്ന ആദ്യത്തെ വിമാനത്തിന്റെ കന്നിപ്പറക്കൽ ആയിരുന്നു അത് . 

അരുണാചലും അസമും അടക്കം രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള വ്യോമയാന ഗതാഗതം വർധിപ്പിക്കുന്നതിൻ‌റെ ഭാഗമായാണ് ചെറുവിമാനത്തിന് അനുമതി കിട്ടിയത് . കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയനുസരിച്ചാണ് സർവീസ് . തുടക്കത്തിൽ ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ് . 

ഡോണിയർ വിമാനത്തിന്റെ പ്രത്യേകതകൾ 

പരമാവധി 370 കിലോമീറ്റർ വേഗത്തിൽ 4572 മീറ്റർ ഉയരത്തിൽ വരെ വിമാനത്തിന് പറക്കാനാകും

ഹണിവെല്ലിന്റെ ടിപിഇ 331-10 ടർബോപ്രോപ്പ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്

576 കിലോവാട്ട് കരുത്താണ് ഓരോ എൻജിനും

ഇന്ത്യൻ എയർഫോഴ്സിനും നേവിക്കും കോസ്റ്റ്ഗാർഡിനും ഈ വിമാനം നിർമിച്ചു നൽകുന്നുണ്ട്

Trending News