Fuel Price: വാക്ക് പാലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍, പെട്രോള്‍ ഡീസല്‍ വില കുറച്ചു
Maharashtra: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മാറിയതോടെ ജനഹിതത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനങ്ങള്‍ പ്രാബല്യത്തില്‍. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അവസരത്തില്‍ സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
മഹാരാഷ്ട്രയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൂല്യവർധിത നികുതി (VAT) കുറച്ചു. അതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറഞ്ഞു. ഇന്ധന വില കുറയ്ക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് അറിയിച്ചത്.
അതേസമയം, ഇന്ധനവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. മഹാരാഷ്ട്രയ്ക്കും മറാത്തി മനസിനും ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടിരിയ്ക്കുന്നത് എന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറയ്ക്കാൻ തീരുമാനിച്ചതായി സന്തോഷത്തോടെ അറിയിക്കുന്നു. സാധാരണ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥനയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവയ്പ്പാണിത്. ഈ തീരുമാനത്തോടെ ഉണ്ടാകുന്ന 6000 കോടി രൂപയുടെ ബാധ്യത സംസ്ഥാനം വഹിക്കും., ഫഡ്‌നാവിസ് പറഞ്ഞു
ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നൽകുന്നതിനായി ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തിങ്കളാഴ്ച മറാത്തിയിൽ ട്വീറ്റ് ചെയ്തിരുന്നു.
നിലവില്‍ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിരുന്നു. ഇതുമൂലം രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറഞ്ഞിരുന്നു.
എക്സൈസ് നികുതി കുറച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് VAT കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, BJP ഇതര സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല. ആ നിലപാടാണ് മഹാരാഷ്ട്രയില്‍ മാറിയിരിയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ സംസ്ഥാനത്തും ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ധന വില കുറയ്ക്കുന്നതോടെ ഉണ്ടാകുന്ന അധിക ബാധ്യത താങ്ങാനുള്ള സാഹചര്യമല്ല നിലവിലുള്ളത് എന്നാണ് സൂചനകള്‍.......
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...