ന്യുഡൽഹി: അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ചൈനയ്ക്കെതിരെ തിരിയാതെ ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ കള്ളി വെളിച്ചത്ത്.
2008 ൽ ചൈനയും കോൺഗ്രസും തമ്മിൽ കരാറിൽ ഏർപ്പെട്ടിരുന്നുവെന്നുളള ഞെട്ടിക്കുന്ന കാര്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരൂപാർട്ടികളുടേയും യോജിച്ച പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ടു ഉണ്ടാക്കിയ കരാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും ഒപ്പുവെച്ചതായിട്ടാണ് റിപ്പോർട്ട്.
Also read: ഉഭയകക്ഷി ചർച്ചകൾക്കായി പ്രതിരോധമന്ത്രി റഷ്യയിലേക്ക്...
രാഹുലും സിപിസിയുടെ അന്താരാഷ്ട്ര വകുപ്പിലെ മന്ത്രിയും കരാറിൽ ഒപ്പുവെക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ കരാറിനെക്കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും ബിജെപി നേതാവുമായ മഹേഷ് ജെത്മലാനി രംഗത്തെത്തിയിരിക്കുകയാണ്.
This picture of Rahul Gandhi signing an agreement in 2008 in China with Sonia and Xi in the background has possible sinister implications for the country’s security. The NIA must initiate an investigation under the Unlawful Activities ( Prevention) Act and secure the agreement pic.twitter.com/WCn1TY6E28
— Mahesh Jethmalani (@JethmalaniM) June 21, 2020
രാഹുൽ ഗാന്ധിയും ചൈനീസ് പ്രസിഡന്റും കരാറിൽ ഒപ്പുവെക്കുന്നതിന്റെ ചിത്രം ഉൾപ്പെടുത്തികൊണ്ട് അദ്ദേഹം തന്റെ ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസും ചൈനയും തമ്മിൽ ഒപ്പുവെച്ച കരാർ രാജ്യസുരക്ഷയെ ബാധിക്കുമെന്നും യുഎപിഎ നിയമ പ്രകാരമുള്ള അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2008 ഓഗസ്റ്റ് 7 നാണ് കോൺഗ്രസ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളെ സംബന്ധിച്ചുള്ള കരാറിലാണ് കോൺഗ്രസ് ചീനയുമായി കരാർ ഉണ്ടാക്കിയതെന്നാണ് സൂചന.
Also read: തീരത്തടിഞ്ഞത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ..! പിന്നിൽ ചൈനയോ?
അക്കാലത്ത് കോൺഗ്രസ് പാർട്ടി ഇന്ത്യയിലെ യുപിഎ സർക്കാരിനെ നയിക്കുകയായിരുന്നു. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സൂപ്പർ കാബിനറ്റായി പ്രവർത്തിച്ച ദേശീയ ഉപദേശക സമിതിയുടെ ചെയർപേഴ്‌സണായിരുന്നു സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിസിയുടെ അന്താരാഷ്ട്ര വകുപ്പിലെ മന്ത്രിയുമായിരുന്ന വാങ് ജിയ റൂയിയുമാണ് സോണിയ ഗാന്ധിയുടെയും അന്നത്തെ ചൈനീസ് ഉപരാഷ്ട്രപതി ഷീ ജിങ് പിങ്ങിന്റെയും സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടത്.
ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനുമുമ്പ് അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ഷീ ജിങ് പിങ്ങുമായും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിലെ മറ്റ് മുതിർന്ന നേതാക്കളുമായും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ദീർഘനേരത്തെ കൂടിക്കാഴ്ചയും നടത്തിയിരുന്നു.