കടിച്ച മൂർഖനുമായി ആശുപത്രിയിൽ, പാമ്പ് പുറത്തു ചാടി, പേടിച്ചോടി ജീവനക്കാർ

പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സുന്ദരരാജനു കടിയേറ്റു. കടിച്ച പാമ്പ് ഏതെന്ന് കാണിക്കാനായാണ് അതിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയത്

Last Updated : Jun 13, 2020, 11:32 AM IST
കടിച്ച മൂർഖനുമായി ആശുപത്രിയിൽ, പാമ്പ് പുറത്തു ചാടി, പേടിച്ചോടി ജീവനക്കാർ

കടിച്ച പാമ്പിനെ തല്ലിക്കൊന്ന് ആശുപത്രിയിൽ ഒപ്പം കൊണ്ടുവരാറുണ്ട്, എന്നാൽ ജീവനോടെ അതും മൂർഖനെ ഒപ്പം കൊണ്ടു വന്നതായി കേട്ടിട്ടുണ്ടോ? കോയമ്പത്തൂർ കള്ളിമടൈ സ്വദേശിയായ 48 കാരൻ സുന്ദരരാജനാണ് കടിച്ച പാമ്പിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. സുന്ദരരാജൻ ശൗരിപാളയത്തെ കൂട്ടുകാരൻ്റെ വീട്ടിലെത്തിയപ്പോഴാണ് സമീപത്തുള്ള വീട്ടിൽ മൂർഖൻ പാമ്പ് കയറിയത്.

പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സുന്ദരരാജനു കടിയേറ്റു. കടിച്ച പാമ്പ് ഏതെന്ന് കാണിക്കാനായാണ് അതിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയത്. എന്നാൽ ഇയാളും സുഹൃത്തും കൂടി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നതിനിടയിൽ പാമ്പ് സഞ്ചിയിൽ നിന്നും പുറത്തുചാടി. 

Also Read: ക്വാറന്റീനിൽ നിന്നും മുങ്ങിയത് കാമുകിമാരെ കാണാൻ, തിരിച്ചെത്തിയത് കള്ളും കഞ്ചാവുമായി

വാർഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പിനെ കണ്ട് ആശുപത്രി ജീവനക്കാർ പരിഭ്രാന്തരായി. രാത്രി ഏറെ വൈകിയതിനാൽ പാമ്പുപിടിത്ത വിദഗ്ധരെയൊന്നും വിളിക്കാനുള്ള സാവകാശമുണ്ടായില്ലെന്നും കൂടുതൽ അപകടം സംഭവിക്കുന്നതിന് മുൻപ് ജീവനക്കാർ പാമ്പിനെ തല്ലിക്കൊന്നതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

കടിയേറ്റ സുന്ദരരാജ് അതീവഗുരുതരാവസ്ഥയിലാണ്. ഇയാൾ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

Trending News