#MannKiBaatLIVE പുതുവര്‍ഷത്തിലെ ആദ്യ മന്‍ കി ബാത്തുമായി പ്രധാനമന്ത്രി

#MannKiBaatLIVEupdates പുതുവര്‍ഷത്തെ ആദ്യത്തെ മന്‍ കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated : Jan 28, 2018, 01:03 PM IST
#MannKiBaatLIVE പുതുവര്‍ഷത്തിലെ ആദ്യ മന്‍ കി ബാത്തുമായി പ്രധാനമന്ത്രി

Jan 28, 2018
11:36 am (IST)

രാജ്യത്തെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി മന്‍ കി ബാത്ത് അവസാനിപ്പിച്ചു

Jan 28, 2018
11:30 am (IST)

കേരളത്തിലെ കല്ലാറില്‍ നിന്നുള്ള പദ്മ അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടി ടീച്ചര്‍ ഇപ്പോഴും വനത്തിനുള്ളിലെ ആദിവാസിമേഖലയില്‍ പനയോല മേഞ്ഞ വീട്ടിനുള്ളിലാണ് താമസം. അഞ്ഞൂറ് തരം ആയുര്‍വേദ മരുന്നുകള്‍ ആണ് അവര്‍ സ്വന്തമായി നിര്‍മ്മിക്കുന്നത്. 

 

Jan 28, 2018
11:31 am (IST)

പദ്മ അവാര്‍ഡ് ദാനത്തില്‍ ഇപ്പോള്‍ സുതാര്യത കൈവന്നിരിക്കുന്നു. രാജ്യത്ത് ആര്‍ക്ക് വേണമെങ്കിലും അവാര്‍ഡ് ലഭിക്കേണ്ടവരെ നിര്‍ദേശിക്കാം.

Jan 28, 2018
11:29 am (IST)

ജനുവരി മുപ്പതിന് നമ്മള്‍ ബാപ്പുജിയുടെ രക്തസാക്ഷിത്വദിനമായി ആചരിക്കുന്നു. സമാധാനവും അഹിംസയും അദ്ദേഹം നമ്മെ പഠിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ സമകാലികപ്രാധാന്യമുള്ളതായി ഇന്നും തുടരുന്നു

 

Jan 28, 2018
11:26 am (IST)

ഇത്തവണത്തെ റിപ്പബ്ലിക്ക് പരേഡിലെ പ്രധാന ആകര്‍ഷണം സ്ത്രീകള്‍ മാത്രമുള്ള സീമ ഭവാനി സൈന്യവിഭാഗത്തില്‍ നിന്നുള്ള ബിഎസ്എഫ് ബൈക്കര്‍മാരായിരുന്നു

Jan 28, 2018
11:25 am (IST)

പദ്മശ്രീ ലഭിച്ച അരവിന്ദ് ഗുപ്തയുടെ പേര് ചിലപ്പോള്‍ നിങ്ങള്‍ കേട്ട് കാണും. മാലിന്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തന്‍റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചു.

Jan 28, 2018
11:24 am (IST)

പദ്മ ജേതാവായ സുഭാസിനി മിസ്ത്രി കയ്യില്‍ പണമില്ലാഞ്ഞിട്ടും പാവങ്ങള്‍ക്ക് വേണ്ടി ആശുപത്രി പണിതുയര്‍ത്തി.

Jan 28, 2018
11:23 am (IST)

പദ്മ അവാര്‍ഡിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും അഭിമാനമുണ്ടാവുമെന്നറിയാം. വലിയ നഗരങ്ങളിലല്ല ജീവിക്കുന്നതെങ്കില്‍ പോലും , മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍ പോലും സാമൂഹ്യ പരിവര്‍ത്തനം നടത്തുന്ന സാധാരണ ജനങ്ങള്‍ക്കും പദ്മ അവാര്‍ഡ് അപ്രാപ്യമല്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ

Jan 28, 2018
11:19 am (IST)

മിഷന്‍ ക്ലീന്‍ മോണ റിവര്‍ എന്നത് വളരെ മികച്ച ഒരു സംരംഭമായിരുന്നു. നദി വൃത്തിയാക്കാന്‍ ജനങ്ങള്‍ ഒരുമിച്ചു. തുനിഞ്ഞിറങ്ങിയാല്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നാണ് ' മിഷന്‍ ക്ലീന്‍ മോണ' തെളിയിക്കുന്നത്.

Jan 28, 2018 
11:18 am (IST)

മൈസൂരില്‍ നിന്നുള്ള ദര്‍ശന്‍, മൈ ഗവണ്മെന്റില്‍ ഇങ്ങനെ എഴുതുന്നു, പ്രധാനമന്ത്രി ജന്‍ ഔഷധി യോജനയെക്കുറിച്ച് അറിയുന്നത് വരെ പ്രതിമാസം ആറായിരം രൂപയാണ് പിതാവിന്‍റെ ആരോഗ്യകാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ ഗുണഫലമായി ഇന്ന് ഇത് 75% കുറഞ്ഞു. മന്‍ കി ബാത്ത് പരിപാടിയിലൂടെ ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ ബാക്കിയുള്ളവരിലേയ്ക്ക് കൂടി എത്തണമെന്ന് ആഗ്രഹിക്കുന്നു

Jan 28, 2018
11:18 am (IST)

സ്വയം തിരുത്തലാണ് സജീവമായ ഏതൊരു സമൂഹത്തിനും അളവുകോലാവേണ്ടത്. സാമൂഹ്യവിരുദ്ധതയ്ക്കെതിരെ നിലയ്ക്കാത്ത പ്രയത്നങ്ങള്‍ രാജ്യത്ത് നടക്കുന്നു. ബീഹാറിലെ സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ക്കെതിരെ 13,000 കിലോമീറ്റര്‍ നീളമുള്ള മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി

 

Jan 28, 2018
11:15 am (IST)

ഇന്ന് നമ്മള്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടു വന്നിരിക്കുന്നു. എന്നാല്‍ ഒരു പെണ്‍കുട്ടി പത്തു ആണ്മക്കള്‍ക്ക് തുല്യമാണെന്ന് പുരാതനമായ സ്കന്ദപുരാണത്തില്‍ പറയുന്നുണ്ട്.

Jan 28, 2018
11:13 am (IST)

ആദിവാസി സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും ഒരേതരം സങ്കല്‍പ്പമാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക. കാട്ടിലൂടെ തലയില്‍ വിറകുചുമടുമേന്തി നടക്കുന്ന സ്ത്രീകള്‍ എന്ന തരത്തില്‍. ചത്തീസ്ഗഡ് സംസ്ഥാനത്തെ ദന്തേവാഡയിലെ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. മാവോയിസ്റ്റുകള്‍ നിറഞ്ഞ സ്ഥലമാണത്. പക്ഷേ, അവിടെ സ്ത്രീകള്‍ ഇ-റിക്ഷകള്‍ ഓടിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായതിനാല്‍ ഇത് ജോലി അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പ്രദേശത്തിന്‍റെ മുഖച്ഛായ മാറ്റുന്നു.    

Jan 28, 2018
11:12 am (IST)

പുരാതനകാലം മുതല്‍ക്കേ സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ ഇന്ത്യ ലോകത്തിനു തന്നെ പ്രചോദനമാണ്. വിവിധ മേഖലകളില്‍ നൈപുണ്യമുള്ള നിരവധി വനിതകള്‍ പണ്ടുമുതല്‍ക്കെ ഇവിടെയുണ്ടായിരുന്നു. വേദങ്ങളില്‍ പറയുന്ന ലോപമുദ്ര, ഗാര്‍ഗി, മൈത്രേയി തുടങ്ങി അങ്ങനെ പോകുന്നു ആ പട്ടിക

Jan 28, 2018
11:10 am (IST)

പൂര്‍ണ്ണ വനിതാ സ്റ്റേഷനായ മാട്ടുംഗ റെയില്‍വേ സ്റ്റേഷനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ്‌. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എല്ലാം സ്ത്രീകള്‍ ആണ് അവിടെ. പ്രശംസനീയമാണിത്.  സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ഉന്നതിയ്ക്ക് രാജ്യത്തെ സ്ത്രീശക്തി പുരോഗമനപരമായ പരിവര്‍ത്തനം കാഴ്ച വയ്ക്കുന്നു.

Jan 28, 2018
11:08 am (IST)

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പേ നമ്മുടെ ബഹുമാന്യനായ രാഷ്ട്രപതി കഴിവു തെളിയിച്ച കുറച്ചു സ്ത്രീപ്രതിഭകളെ സന്ദര്‍ശിച്ചു

Jan 28, 2018
11:07 am (IST)

പല മേഖലകളിലും സ്ത്രീകള്‍ ഇന്ന് നേതൃത്വം വഹിക്കുന്ന രീതിയില്‍തന്നെ ഉയര്‍ന്നു വരുന്നു. ദേശത്തിന്‍റെ വളര്‍ച്ചയില്‍ നാഴികക്കല്ലുകള്‍ പടുത്തുയര്‍ത്താന്‍ ഇന്ന് സ്ത്രീശക്തിയ്ക്ക് സാധിക്കുന്നു

Jan 28, 2018
11:04 am (IST)

തന്‍റെ കത്തില്‍ കല്‍പ്പന ചൗളയെ പരാമര്‍ശിച്ച പ്രകാശ്‌ ത്രിപതിയോട് എനിക്ക് നന്ദിയുണ്ട്.പ്രകാശ്‌ ത്രിപതി നരേന്ദ്ര മോദി ആപ്പില്‍ ഇങ്ങനെ എഴുതി "ഫെബ്രുവരി ഒന്ന്, കല്‍പ്പന ചൗളയുടെ ചരമവാര്‍ഷികദിനമാണ്. കൊളംബിയ ബഹിരാകാശ പേടകത്തിലെ അപകടത്തെ തുടര്‍ന്ന് അവര്‍ നമ്മെ വിട്ടു പോയെങ്കിലും ഇന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങള്‍ക്ക് അവര്‍ പ്രചോദനമാണ്."
സ്ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ സംസ്കാരമാണിത് കാണിക്കുന്നത്.

Jan 28, 2018
11:02 am (IST)

ഈ വര്‍ഷത്തെ ആദ്യ മന്‍ കി ബാത്ത് ആണ് ഇന്ന് നടക്കുന്നത്. ആവേശപൂര്‍വ്വം നാം രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചരിത്രത്തില്‍ ആദ്യമായാണ്‌ പത്തു രാജ്യങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കു ചേരുന്നത്

Trending News