മീടു അര്‍ബന്‍ നക്സല്‍... സംഘപരിവാറിനെതിരായ ക്യാമ്പയിന്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ രണ്ടാമത്!

ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി 'അര്‍ബന്‍ നക്‌സല്‍' എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

Last Updated : Aug 29, 2018, 08:12 PM IST
മീടു അര്‍ബന്‍ നക്സല്‍... സംഘപരിവാറിനെതിരായ ക്യാമ്പയിന്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ രണ്ടാമത്!

രാജ്യമൊട്ടാകെ ഒറ്റിവസം കൊണ്ട് നടത്തിയ റെയ്ഡില്‍ പ്രമുഖരായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരെയാണ് ഭീമ- കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി 'അര്‍ബന്‍ നക്‌സല്‍' എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശത്തിന് ശേഷം #MeTooUrbanNaxal എന്ന ഹാഷ്ടാഗില്‍ നിരവധിപ്പേര്‍ ട്വിറ്ററില്‍ പ്രതിഷേധ ക്യാമ്പയിനുമായി എത്തുകയായിരുന്നു.

ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ രണ്ടാമതെത്തിയ #MeTooUrbanNaxal കാമ്പയിന്‍ പുതിയ രാഷ്ട്രീയ പ്രവര്‍ത്തനമായി പലരും ഏറ്റെടുത്തു കഴിഞ്ഞു.

Trending News