ശ്രീനഗർ: Kashmiri Pandit Murder: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ജമ്മുവിലെ സാംബ സെക്ടർ സ്വദേശിനിയായ കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപെട്ട രജ്‍നി ബാലയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
J&K | Army and Police deployed at High School, in Gopalpora area of Kulgam where a teacher from Jammu region was shot dead by terrorists. pic.twitter.com/ILAg9oB6qg
— ANI (@ANI) May 31, 2022
കുൽഗാമിലെ ഗോപാൽപുര മേഖലയിൽ വച്ച് രജ്‍നിയെ തീവ്രവാദികൾ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു രജ്‍നി. ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് രജ്‍നിയെ എത്തിച്ചെങ്കിലും ജീവൻര രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് തന്നെ രജ്‍നി മരിച്ചിരുന്നു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
Also Read: Rajya Sabha Election: ഡോ സുഭാഷ് ചന്ദ്ര രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് പത്രിക സമര്‍പിച്ചു
പ്രദേശത്ത് പോലീസ് സന്നാഹം നിലയുറച്ചിട്ടുണ്ടെന്നും തീവ്രവാദികളെ ഉടൻ പിടികൂടുമെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. മെയ് മാസത്തിൽ മാത്രം കശ്മീർ താഴ്വരയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കശ്മീരി പണ്ഡിറ്റാണ് രജ്‍നി ബാല. കൊലപാതകത്തിന് പിന്നാലെ ഗോപാൽപുര മേഖല പൂർണമായും അടച്ചിട്ടു. പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി.
മെയ് 12-ന് ബദ്ഗാം ജില്ലയിലെ ചദൂര തെഹ്‍സിലിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ച് കൊന്നിരുന്നു. ഈ മാസം ആദ്യം ഓഫ് ഡ്യൂട്ടിയിലായിരുന്ന മൂന്ന് പോലീസുദ്യോഗസ്ഥരും നാല് പൗരൻമാരും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...