Railway Room Booking: സ്റ്റേഷനിൽ ഇനി കാത്ത് നിൽക്കേണ്ട, വെറും 50 രൂപക്ക് കിടിലൻ മുറി ബുക്ക് ചെയ്യാം

നിങ്ങളുടെ ട്രെയിൻ വൈകുകയോ സമയത്തിന് മുമ്പ് എത്തുകയോ ചെയ്താൽ നിങ്ങൾക്ക് ഒരു റിട്ടയറിങ് റൂം ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 09:22 AM IST
  • റൂം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ സുഖമായി ആവശ്യമുള്ള സമയം ചിലവഴിക്കാം
  • എസി നോൺ എസി റൂം വേണമെങ്കിൽ ലഭിക്കും
  • വെറും 50 രൂപയ്ക്ക് എളുപ്പത്തിൽ മുറി ബുക്ക് ചെയ്യുകയും വിശ്രമിക്കുകയും ചെയ്യാം
Railway Room Booking: സ്റ്റേഷനിൽ ഇനി കാത്ത് നിൽക്കേണ്ട,  വെറും 50 രൂപക്ക് കിടിലൻ മുറി ബുക്ക് ചെയ്യാം

ഇന്ത്യൻ റെയിൽവേ തങ്ങളുടെ യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളാണ് നൽകുന്നത്. ഇത് പലതും യാത്രക്കാർക്ക് അറിയില്ല. അത്തരത്തിലുള്ള റെയിൽവേയുടെ ചില സർവ്വീസുകളെ കുറിച്ച് പരിശോധിക്കാം. ചില സ്റ്റേഷനുകളിൽ റിട്ടയറിങ് റൂം സൗകര്യം റെയിൽവേ  ഒരുക്കുന്നുണ്ട്.  യാത്രക്കാർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് വെറും 50 രൂപയ്ക്ക് എളുപ്പത്തിൽ മുറി ബുക്ക് ചെയ്യുകയും വിശ്രമിക്കുകയും ചെയ്യാം.

വിശ്രമമുറിയുടെ സൗകര്യം എപ്പോഴാണ് ലഭ്യമാകുന്നത്?

നിങ്ങളുടെ ട്രെയിൻ വൈകുകയോ സമയത്തിന് മുമ്പ് എത്തുകയോ ചെയ്താൽ നിങ്ങൾക്ക് ഒരു റിട്ടയറിങ് റൂം ബുക്ക് ചെയ്യാം. IRCTC വെബ്സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം. റൂം ബുക്ക് ചെയ്യാൻ, നിങ്ങൾക്ക് PNR നമ്പർ ആവശ്യമാണ്. റൂം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ സുഖമായി ആവശ്യമുള്ള സമയം ചിലവഴിക്കാം. ട്രെയിൻ 5-6 മണിക്കൂർ വൈകി ഓടുന്നുവെന്ന് കരുതുക, പിന്നെ പ്ലാറ്റ്‌ഫോമിൽ ട്രെയിനിനായി കാത്തിരിക്കേണ്ടിവരില്ല. 

റിട്ടയർ റൂം എങ്ങനെ ബുക്ക് ചെയ്യാം

1. നിങ്ങൾ റെയിൽവേ വെബ്‌സൈറ്റിലേക്ക് പോകുക (https://www.rr.irctctourism.com).
ഇവിടെ ബുക്ക് റിട്ടയറിങ് റൂമിൽ ക്ലിക്ക് ചെയ്യണം.

2. എസി, നോൺ എസി റൂം തിരഞ്ഞെടുക്കണം.
3. ഇപ്പോൾ നിങ്ങളുടെ PNR നമ്പർ നൽകുക.
4. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മുറി തിരഞ്ഞെടുക്കണം

5. ഇതിന് ശേഷം സമയം തിരഞ്ഞെടുക്കാം

6. പേയ്‌മെൻ്റിൽ ക്ലിക്ക് ചെയ്യാം

7. പേയ്‌മെൻ്റിനായി നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്. ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുത്ത് പണമടയ്ക്കാം

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

നിങ്ങൾക്ക് ഒരു സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലെങ്കിൽ മുറിയുടെ സൗകര്യം ലഭിക്കില്ല. RAC ടിക്കറ്റുകളിൽ നിങ്ങൾക്ക് ഈ സേവനം ലഭിക്കും. മുറി ബുക്ക് ചെയ്യാൻ ആധാർ കാർഡോ പാൻ കാർഡോ കാണിക്കാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News