ന്യൂഡല്‍ഹി: സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യൻ പൗരന്മാർ യാത്ര ചെയ്യരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ ഈ രണ്ട് രാജ്യങ്ങളിലും താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇറാൻ, ഇസ്രയേൽ സംഘർഷത്തിനുള്ള സാധ്യത വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
Travel advisory for Iran and Israel:https://t.co/OuHPVQfyVp pic.twitter.com/eDMRM771dC
— Randhir Jaiswal (@MEAIndia) April 12, 2024
ഏപ്രിൽ ഒന്നിന് ഇറാന്റെ സിറിയയിലെ നയതന്ത്ര കാര്യാലയത്തിൽ നടന്ന ആക്രമണത്തെ തുടർന്നാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. നയതന്ത്ര കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ ഇസ്രയേലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ഇറാൻ ഇസ്രയേലിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.