ന്യൂഡല്‍ഹി:വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരതിന്‍റെ രണ്ടാം ഘട്ടത്തില്‍ 10 രാജ്യങ്ങള്‍,
ഈ മാസം 15 മുതല്‍ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്,ഓസ്ത്രേലിയ,കാനഡ,ഫ്രാന്‍സ്,റഷ്യ,ജെര്‍മനി,താജിക്കിസ്ഥാന്‍,ഉസ്ബെക്കിസ്ഥാന്‍,
കസാകിസ്ഥാന്‍,കിര്‍ഗിസ്ഥാന്‍,യുക്രൈന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്,
മൂന്നാം ഘട്ടത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തും എന്നാണ് അറിയുന്നത്,നിരവധി ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.
മള്‍ഡോവയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വന്ദേഭാരതം രണ്ടാം ഘട്ടത്തില്‍ എയര്‍ ഇന്ത്യയോടൊപ്പം വിദേശ രാജ്യങ്ങളിലെ വിമാന കമ്പനികളും ദൗത്യത്തില്‍ പങ്കാളികളാകും.
Also Read:സമുദ്രസേതു;ജലാശ്വ കൊച്ചി തീരാമണഞ്ഞു;ദൃശ്യങ്ങള്‍ കാണാം....
അതേസമയം ശനിയാഴ്ച്ച മാത്രം 1373 ഇന്ത്യക്കാരാണ് രാജ്യത്ത് മടങ്ങിയെത്തിയത്,ലണ്ടനില്‍ നിന്ന് മുംബയില്‍
എത്തിയ ആദ്യ വിമാനത്തില്‍ 326 പേരാണ് ഉണ്ടായിരുന്നത്.മെയ് ഏഴ് മുതലാണ് വിദേശ രാജ്യങ്ങളില്‍ കൊറോണ വൈറസ്
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള
മിഷന്‍ വന്ദേഭാരതിന് തുടക്കമായത്.