കൊച്ചി:മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്റെ കരുതലില്‍,
പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി,കപ്പലിലുള്ള 698 യാത്രക്കാരില്‍
440 പേര് കേരളത്തില്‍ നിന്നുള്ളവരാണ്,
കൊച്ചി തീരത്ത് ജലാശ്വയെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെയും പൈലറ്റ് ബോട്ടുകളുടെയും അകമ്പടിയിലാണ്
തുറമുഖത്തേക്ക് എത്തിച്ചത്.
#SamudraSetuMission #MoDAgainstCorona #bringhomeexpats
As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf— PRO Defence Kochi (@DefencePROkochi) May 10, 2020
വെള്ളിയാഴ്ച രാത്രിയാണ് ജലാശ്വ മാലെദ്വീപില്‍ നിന്നും തിരിച്ചത്.നാവികസേന രണ്ട് കപ്പലുകളെയാണ് പ്രവാസികളെ
തിരികെഎത്തിക്കുന്നതിനായി അയച്ചത്,രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ അടുത്ത ദിവസം ദ്വീപില്‍ എത്തും.
തമിഴ്നാട്,മഹാരാഷ്ട്ര,ഝാര്‍ഖണ്ഡ്,കര്‍ണാടകം തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്.
#SamudraSetuMission #MoDAgainstCorona #bringhomeexpats
Welcome Home!! #INSJalashwa with 698 Indians from Maldives entering #Kochi harbour. First glimpses!!@indiannavy @SpokespersonMoD @rajnathsingh @DefenceMinIndia @PMOIndia @MOS_MEA @MEAIndia @HCIMaldives pic.twitter.com/QW0FusiQUw— PRO Defence Kochi (@DefencePROkochi) May 10, 2020
ഇവര്‍ക്കായുള്ള എല്ലാ സുരക്ഷാ പരിശോധനകളും കൊച്ചി തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്,കപ്പലില്‍ എത്തിയ മറ്റ് സംസ്ഥനങ്ങളില്‍ നിന്നുള്ളവരെയും
കൊച്ചിയില്‍ തന്നെയാകും നിരീക്ഷണത്തില്‍ വെയ്ക്കുക,കേരളത്തില്‍ ഉള്ളവര്‍ക്ക് അതാത് ജില്ലകളില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.