Exit Poll Result 2023: താഴ്വരയുടെ മനസ്സെങ്ങോട്ട്..? മിസോറാമിൽ എംഎൻഎഫിനെ ഞെട്ടിച്ചോ സോറം പീപ്പിൾസ്..!

Mizoram Exit Poll Result: സംസ്ഥാനത്തെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് സോറം പീപ്പിൾസ് മൂവ്മെന്റ് വക കനത്ത പ്രഹരമേറ്റെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.  

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 08:35 PM IST
  • മിസോറാമിൽ 15 മുതൽ 25 വരെ സീറ്റുകൾ നേടി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരകൊടി പാറിക്കുമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം.
  • ടൈംസ് നൗവിന്റെ പ്രവചനത്തിൽ മിസോ നാഷണൽ ഫ്രണ്ടിന് ആശ്വാസത്തിന് വകയുണ്ട്.
Exit Poll Result 2023: താഴ്വരയുടെ മനസ്സെങ്ങോട്ട്..? മിസോറാമിൽ എംഎൻഎഫിനെ ഞെട്ടിച്ചോ സോറം പീപ്പിൾസ്..!

ന്യൂഡൽഹി: കഴിഞ്ഞ നവംബർ 7നാണ് മിസോറാമിൽ 2023ലെ തിരഞ്ഞെടുപ്പ് നടന്നത്. 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനം ഇത്തവണ ആർക്കൊപ്പമെന്നത് വലിയ ചോദ്യം തന്നെയാണ്. കയ്യും താമരയുമെല്ലാം പേരിന് മാത്രം ഇഷ്ടപ്പെട്ട താഴ്വരയിൽ ഇത്തവണയും തണുത്ത പ്രകടനം തന്നെയാണ് ഇരു കക്ഷികളും കാഴ്ച്ചവെച്ചത് എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. അതേസമയം സംസ്ഥാനത്തെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് സോറം പീപ്പിൾസ് മൂവ്മെന്റ് വക കനത്ത പ്രഹരമേറ്റെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.  

ആകെ 40 നിയമസഭാ സീറ്റുകൾ ഉള്ള മിസോറാമിൽ 15 മുതൽ 25 വരെ സീറ്റുകൾ നേടി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരകൊടി പാറിക്കുമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം. ഭരണ കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് പത്ത് മുതൽ 14 സീറ്റുകൾ മാത്രമേ നേടുകയുള്ളൂവെന്നും സർവേ ഫലം ചൂണ്ടികാണിക്കുന്നു. കോൺ​ഗ്രസിന് 5 മുതല‍്‍ 9 സീറ്റ് വരെ പ്രവചിക്കുമ്പോൾ ബിജെപിക്ക് വെറും 2 സീറ്റ് മാത്രമേ നേടാനാകൂ എന്നും  ജൻ കി ബാത്തിന്റെ പ്രവചനം. 

ALSO READ: മധ്യപ്രദേശിൽ താമര വിരിയുമോ..? എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

എന്നാൽ ടൈംസ് നൗവിന്റെ പ്രവചനത്തിൽ മിസോ നാഷണൽ ഫ്രണ്ടിന് ആശ്വാസത്തിന് വകയുണ്ട്. 14 മുതൽ 18 സീറ്റ് വരെ നേടാനാകുമെന്നാണ് പ്രവചനം. അതേസമയം തന്നെ സോറം പീപ്പിൾ 10 മുതൽ 14 സീറ്റ് വരെ നേടുമെന്നും പറയുന്നു. 2018ൽ 26 സീറ്റുകൾ നേടിയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേറിയത്. ഇത്തവണ എംഎൻഎഫും സോറാം പീപ്പിൾസ് മൂവ്മെന്റും 40 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News