ഭീകരരുടെ ആവശ്യമില്ല, ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റയില്‍വേ ഉണ്ടല്ലോ! പരിഹസിച്ച് രാജ് താക്കറേ

ആവര്‍ത്തിക്കുന്ന റയില്‍വേ അപകടങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ആളുകളെ കൊല്ലാന്‍ ഭീകരരുടെയോ പാകിസ്ഥാന്‍റെയോ ആവശ്യമില്ലെന്നും അതിനായി രാജ്യത്ത് ഇന്ത്യന്‍ റയില്‍വേ തന്നെ ധാരാളമാണെന്നായിരുന്നു രാജ് താക്കറെയുടെ പരിഹാസം. 

Last Updated : Sep 30, 2017, 12:46 PM IST
ഭീകരരുടെ ആവശ്യമില്ല, ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റയില്‍വേ ഉണ്ടല്ലോ! പരിഹസിച്ച് രാജ് താക്കറേ

മുംബൈ: ആവര്‍ത്തിക്കുന്ന റയില്‍വേ അപകടങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ആളുകളെ കൊല്ലാന്‍ ഭീകരരുടെയോ പാകിസ്ഥാന്‍റെയോ ആവശ്യമില്ലെന്നും അതിനായി രാജ്യത്ത് ഇന്ത്യന്‍ റയില്‍വേ തന്നെ ധാരാളമാണെന്നായിരുന്നു രാജ് താക്കറെയുടെ പരിഹാസം. 

"എന്തിനാണ് ഭീകരരും ശത്രുരാജ്യം പോലെ പാകിസ്ഥാനും? ജനങ്ങളെ കൊല്ലാന്‍ ഇന്ത്യന്‍ റയില്‍വേ തന്നെ മതിയല്ലോ", രാജ് താക്കറെ പറഞ്ഞു. റയില്‍വേയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു താക്കറെയുടെ  പ്രസ്താവന

റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലും മറ്റുമുള്ള അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പക്കണമെന്ന് രാജ് താക്കറേ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ അത്തരം കയ്യേറ്റക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ അതിന് സ്വന്തം മാര്‍ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും രാജ് താക്കറെ ഓര്‍മ്മപ്പെടുത്തി. 

നിലവിലുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ, മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അനുവദിക്കില്ലെന്ന് രാജ് താക്കറെ വ്യക്തമാക്കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 5ന് പശ്ചിമ റയില്‍വേ ആസ്ഥാനത്തേക്ക് വമ്പന്‍ റാലി നടത്തുമെന്ന് അറിയിച്ച താക്കറെ റാലിയുടെ ഭാഗമായി ലോക്കല്‍ ട്രെയിന്‍ സര്‍വീസിലെ പ്രശ്നങ്ങളെ കുറിച്ചുള്ള സമഗ്രചിത്രം റയില്‍വേയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു. 

'പ്രശ്നങ്ങളുടെ പട്ടിക ഒക്ടോബര്‍ 5ന് നല്‍കും. ഇവ എന്ന് പരിഹരിക്കാന്‍ കഴിയണമെന്ന് റയില്‍വേ വ്യക്തമാക്കണം. അതിന് ശേഷമേ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കൂ,' രാജ് താക്കറെ പറഞ്ഞു. 

Trending News