ഞെട്ടല്‍ മാറാതെ ലോകം;അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി ലെഡാക്കില്‍!

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലെഡാക്കിലെത്തി.

Last Updated : Jul 3, 2020, 10:29 AM IST
ഞെട്ടല്‍ മാറാതെ ലോകം;അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി ലെഡാക്കില്‍!

ലെ:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലെഡാക്കിലെത്തി.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ട്.

ലേയില്‍ സന്ദര്‍ശനം നടത്തിയ ഇരുവരും സേനാ വിന്യാസം വിലയിരുത്തുകയും ചെയ്തു.

മുന്‍കൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ എത്തിയത്.

Also Read:ചൈനയെ നിരീക്ഷിക്കണം; രാജ്നാഥ്‌ സിംഗിന്‍റെ ലഡാക് സന്ദര്‍ശനം മാറ്റിവച്ചു!!

 

ചൈനയുടെ ഓരോ നീക്കവും നിരീക്ഷിക്കണം എന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിനും രഹസ്യന്വേഷണ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.

അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈന്യത്തോടൊപ്പം രാജ്യത്തെ ഭരണ നേതൃത്വം ഒപ്പമുണ്ടെന്ന സന്ദേശമാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിലൂടെ 
വ്യക്തമാക്കുന്നത്.

Trending News