ഡോ. സാകിര്‍ നായികിനെ വേട്ടയാടുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത്

ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെ വേട്ടയാടുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നു. സാകിര്‍ നായികിന് പിന്തുണ പ്രഖ്യാപിച്ച , ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്,  മര്‍കസി ജമാഅത്തെ അഹ്ലെ ഹദീസ്,ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ എന്നീ സംഘടനകള്‍ അദ്ദേഹത്തിനെതിരായ പ്രചാരണം ഇന്ത്യന്‍ മുസ്ലിംകളെ മൊത്തമായും തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി. 

Last Updated : Jul 12, 2016, 10:23 AM IST
ഡോ. സാകിര്‍ നായികിനെ വേട്ടയാടുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെ വേട്ടയാടുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നു. സാകിര്‍ നായികിന് പിന്തുണ പ്രഖ്യാപിച്ച , ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്,  മര്‍കസി ജമാഅത്തെ അഹ്ലെ ഹദീസ്,ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ എന്നീ സംഘടനകള്‍ അദ്ദേഹത്തിനെതിരായ പ്രചാരണം ഇന്ത്യന്‍ മുസ്ലിംകളെ മൊത്തമായും തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി. 

ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ നേരിടുന്നതില്‍  സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് നായികിനെതിരായ നീക്കത്തിന് പിന്നിലെന്ന് ജംഇയ്യത്ത് അഹ്ലെ ഹദീസ് ഹിന്ദ് ജനറല്‍ സെക്രട്ടറി അസ്ഗര്‍ അലി ഇമാം മെഹ്ദി ചൂണ്ടിക്കാട്ടി. ഡോ. നായികിനോട് വിയോജിപ്പുണ്ടെന്നത് മാധ്യമവിചാരണയില്‍ അദ്ദേഹത്തെ പിന്തുണക്കാതിരിക്കാനാവില്ലെന്ന് അഖിലേന്ത്യാ മില്ലി കൗണ്‍സില്‍ പ്രസിഡന്‍റ് മഹ്മൂദ് ദരിയാബാദി പ്രസ്താവിച്ചു. ഓരോ ഇസ്ലാമിക ചിന്താധാരയെയും തകര്‍ക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങളുടെ ഭാഗമാണ് നായികിനെതിരായ നീക്കമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ശഹന്‍ഷാ ജഹാംഗീര്‍ കുറ്റപ്പെടുത്തി. മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെ ഭീതിയും ഭയപ്പാടും സൃഷ്ടിക്കുകയുമാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സാകിര്‍ നായികിനെതിരായ മുഴുവന്‍ പ്രചാരവേലകളും ഇന്ത്യന്‍ ഭരണഘടന നിര്‍വചിച്ച അവകാശങ്ങള്‍ക്കെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി നുസ്റത്ത് അലി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.ഭരണഘടനാപരമായി മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനെതിരാണിത്. എത്രയും പെട്ടെന്ന് ഇതവസാനിപ്പിക്കണം. മറ്റു മതങ്ങളുടെ നൂറുകണക്കിന് പ്രചാരകരെ പോലെ ഭരണഘടന അനുവദിക്കുന്ന തരത്തില്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനും പ്രചരിപ്പിക്കാനുമാണ് സാകിര്‍ നായിക് ശ്രമിച്ചതെന്നും നുസ്റത്ത് അലി ഓര്‍മിപ്പിച്ചു. ലോകമൊട്ടുക്കും ദശലക്ഷക്കണക്കിനാളുകള്‍ ശ്രവിച്ച സാകിര്‍ നായികിന്‍റെ  പ്രഭാഷണങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യേക നിറംനല്‍കുന്നത് രാജ്യത്തെ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാനാണെന്നും ജമാഅത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.

ഏതാനും മതവിഭാഗങ്ങളെക്കുറിച്ച് ഡോ. നായിക് നടത്തിയ അഭിപ്രായ പ്രകടനത്തെ നിരാകരിച്ച് ദാറുല്‍ ഉലൂം വര്‍ഷങ്ങള്‍ക്ക് മുമ്പിറക്കിയ ഫത്വ അദ്ദേഹത്തിനെതിരായ പ്രചാരണത്തിന് ആയുധമാക്കേണ്ടതില്ലെന്ന്  ദയൂബന്ത് വക്താവ് അശ്റഫ് ഉസ്മാനി ഓര്‍മിപ്പിച്ചു. 

അതേസമയം നായികിനെതിരായ ആരോപണത്തിനും വിവാദങ്ങള്‍ക്കും തുടക്കമിട്ട വാര്‍ത്ത നല്‍കിയ ദി ഡെയ്‍ലി സ്റ്റാര്‍ എന്ന ബംഗ്ലാദേശ് പത്രം വാര്‍ത്ത തിരുത്തി. സാകിര്‍ നായിക് തീവ്രവാദികളെ പ്രചോദിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് പത്രത്തിന്‍റെ വിശദീകരണം.'ദ ഡെയ്‌ലി സ്റ്റാര്‍' ധാക്ക സംഭവത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക് പറഞ്ഞതോടെയാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.

മാധ്യമങ്ങളുടെ പ്രചാരണങ്ങൾക്കെതിരെ പൊതു സമൂഹത്തി​െൻറ പിന്തുണ തേടി  സാക്കിർ നായിക്​ രംഗത്തെത്തി  പുതുതായി ആരംഭിച്ച ട്വിറ്റർ പേജിലൂടെയാണ് ​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​​.​'ഞാൻ സാക്കിർ നായിക്​. മാധ്യമങ്ങളുടെ വിചാരണക്കെതിരെ ത​ന്നെ പിന്തുണക്കാൻ എല്ലാ സഹോദരൻമാരോടും സഹോദരിമാരോടും ആവശ്യപ്പെടുന്നു. നീതി നടപ്പിലാവട്ടെ .' ഇങ്ങനെയാണ്​ ട്വീറ്റ്​. സപ്പോർട്ട്​ സാക്കിർ നായിക്​ എന്ന ഹാഷ്​ ടാഗിൽ തന്നെ പിന്തുണക്കാൻ ഔദ്യോഗിക  ഫേസ്​ബുക് പേജിലും സാക്കിർ നായിക്​ അഭ്യർഥിക്കുന്നു.ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന്​ അടർത്തിയെടുത്തതാണെന്നും സാക്കിർ വ്യക്​തമാക്കി.

Trending News