ബാല്ല്യ: ഉത്തർപ്രദേശിലെ ബാല്ല്യ ജില്ലയിൽ പെയിന്റിംഗ് ചെയ്തതിന് യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പെയിന്റിംഗ് ചെയ്തതിനാണ് യുവതിയെ പുറന്തള്ളിയത്.
കഴിഞ്ഞ നവംബറിലാണ് നഗ്മ പർവീൻ എന്ന് പേരുള്ള യുവതി ബസാരിക്പൂർ ഗ്രാമത്തിലെ പെർവേസ് ഖാൻ എന്നയാളെ വിവാഹം ചെയ്തത്. ഇവർ ചെയ്ത പെയിന്റിംഗ് കണ്ടയുടൻ ദേഷ്യം വന്ന ഭർത്താവ് ഇവരോട് വീട്ടിൽ നിന്നിറങ്ങി മാതാപിതാക്കളുടെ അടുത്തേയ്ക്ക് പൊയ്ക്കൊള്ളാൻ പറയുകയായിരുന്നു. ഇവരെ മർദ്ദിക്കുകയും ചെയ്തു എന്ന് നഗ്മയുടെ പിതാവ് ഷംഷേർ ഖാൻ പോലീസിനോട് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാരായവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ബാല്ല്യ പോലീസ് സൂപ്രണ്ട് അറിയിച്ചു.