സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു

ഗുജറാത്തിലെ നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് അറുപത്തിയേഴാം ജന്മദിന വേളയില്‍ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത്. 138 മീറ്റര്‍ ആണ് ഇതിന്‍റെ ഉയരം. 40.73 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാം ആണിത്.

Last Updated : Sep 17, 2017, 11:21 AM IST
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗുജറാത്തിലെ നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് അറുപത്തിയേഴാം ജന്മദിന വേളയില്‍ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത്. 138 മീറ്റര്‍ ആണ് ഇതിന്‍റെ ഉയരം. 40.73 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാം ആണിത്.

നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ അണക്കെട്ട്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു ഇതിന് തറക്കല്ലിട്ടത്.

അക്കാലത്ത് ഏറെ വിവാദങ്ങൾ ഈ അണക്കെട്ട് സൃഷ്ടിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ അണക്കെട്ട് നിർമ്മാണത്തിനെതിരായി രംഗത്ത് വന്നു. ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുദോത്പാദനത്തിനും ഈ അണക്കെട്ട് ഉപയോഗിക്കുന്നു.

അണക്കെട്ട് ഉദ്ഘാടനത്തിനു ശേഷം സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ  നിര്‍മ്മിക്കുന്ന സാധു ബേടിലേയ്ക്കാണ് പ്രധാനമന്ത്രിയുടെ അടുത്ത യാത്ര. അവിടെയെത്തുന്ന പ്രധാനമന്ത്രി പ്രതിമയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തും.

Trending News