New Delhi : മെഡിക്കൽ ബിരുദ്ധ കോഴ്സുകൾക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷയായ NEET 2021 ന്റെ ഫലം പ്രഖ്യാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി NTA യോട് സുപ്രീം കോടതി നിർദേശം നൽകി. നീറ്റ് ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് രാജ്യത്തെ പരമോന്നത കോടതി നീറ്റ് ഫലം പ്രഖ്യാപിക്കാൻ NTA യോട് നിർദേശം നൽകിയിരിക്കുന്നത്.
പരീക്ഷ കേന്ദ്രത്തിൽ വെച്ച് 2 പരീക്ഷാർഥികളുടെ OMR Sheet തമ്മിൽ മാറിപ്പോയി എന്ന് മഹരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ബോംബെ ഹൈക്കോടതി നീറ്റ് ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞത്. ഈ വിധിയാണ് എൽ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി ആർ ഗവായി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് സ്റ്റേ ചെയ്തത്.
ALSO READ : NEET Exam 2021 : നീറ്റ് പരീക്ഷ പേടിയിൽ തമിഴ്നാട്ടിൽ മൂന്നാമത്തെ ആത്മഹത്യ
OMR Sheet മാറിപ്പോയ രണ്ട് വിദ്യാർഥികൾക്ക് വീണ്ടും പ്രത്യേക പരീക്ഷ നടത്തണമെന്നായിരുന്നു ബോബെ ഹൈക്കോടതി ഒക്ടോബർ 20ന് വിധിച്ചത്. എന്നാൽ ഈ രണ്ട് പേർക്ക് വേണ്ട് 16 ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ ഫലം നീട്ടി വെക്കുക എന്നത് സാധിക്കില്ല എന്ന് എൻടിഎയ്ക്ക് വേണ്ടി ഹാജരായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചു. തുടർന്നാണ് കോടതി എൻടിഎയോട് ഫലം പ്രഖ്യാപിക്കാൻ നിർദേശം നൽകിയത്.
ALSO READ : NEET Exam: പരാജയ ഭീതി, തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ
സെപ്റ്റംബർ 12നായിരുന്നു നീറ്റ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചത്. 202 നഗരങ്ങളിലെ 3,682 കേന്ദ്രങ്ങളിലായി 16,14,777 വിദ്യാർഥികളാണ് നീറ്റ് പരീക്ഷയ്ക്ക് പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...