Nehru Memorial Museum Renamed: ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് മാറ്റി കേന്ദ്ര സർക്കാർ. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് സൊസൈറ്റി (Prime Ministers Museum & Society) എന്നറിയപ്പെടും.
നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് മാറ്റുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യം ചെയ്യുകയുണ്ടായി. ഈ വിഷയത്തെ പ്രതികാരമെന്നാണ് ജയറാം രമേശ് വിശേഷിപ്പിച്ചത്.
"നികൃഷ്ടതയുടെയും പ്രതികാരത്തിന്‍റെയും മറ്റൊരു പേരാണ് മോദി എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 59 വർഷത്തിലേറെയായി, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (NMML) ഒരു ആഗോള ബൗദ്ധിക നാഴികക്കല്ലും പുസ്തകങ്ങളുടെയും ആർക്കൈവുകളുടെയും ഒരു നിധി കേന്ദ്രമാണ്. ഇനി മുതൽ ഇത് പ്രധാനമന്ത്രി മ്യൂസിയം ആൻഡ് സൊസൈറ്റി എന്നായിരിക്കും. ഇന്ത്യൻ ദേശീയ രാഷ്ട്രത്തിന്‍റെ ശില്പിയുടെ പേരും പൈതൃകവും അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും പ്രധാനമന്ത്രി മോദി എന്തും ചെയ്യും, തന്‍റെ അരക്ഷിതാവസ്ഥയിൽ അസ്വസ്ഥനായ ഒരു ചെറിയ മനുഷ്യൻ, അദ്ദേഹം സ്വയം പ്രഖ്യാപിത ലോക ഗുരുവാണ്", ജയറാം രമേശ് ട്വീറ്റ് ചെയ്തു.
Pettiness & Vengeance, thy name is Modi. For over 59 years Nehru Memorial Museum & Library (NMML) has been a global intellectual lamdmark and treasure house of books & archives. It will henceforth be called Prime Ministers Museum & Society. What won't Mr. Modi do to distort,…
— Jairam Ramesh (@Jairam_Ramesh) June 16, 2023
ജയറാം രമേശ് തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. ഇത് കോൺഗ്രസ് റീട്വീറ്റ് ചെയ്തു.
അതേസമയം, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേര് നീക്കം ചെയ്തതായി മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ് ട്വീറ്റ് ചെയ്തു, "ഇത് ഒരു നിസ്സാര മാനസികാവസ്ഥയുടെ ആമുഖം മാത്രമാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഇവര്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർക്കൊപ്പം നിന്നത് എന്നതിന്‍റെ ചിത്രം കൂടുതൽ വ്യക്തമായി. നെഹ്‌റു മറ്റ് പ്രധാനമന്ത്രിയെപ്പോലെയല്ല, രാജ്യത്തിന്‍റെ മോചനത്തിനായി വർഷങ്ങളോളം ജയിലിൽ കിടന്നു, പ്രസ്ഥാനത്തിന് നേതൃത്വം നൽകി", അദ്ദേഹം ട്വീറ്റ് ചെയ്തു.
नेहरू स्मारक संग्रहालय और पुस्तकालय नाम हटा दिया जो क्षुद्र मानसिकता का परिचय है।तस्वीर और साफ़ हो गई कि स्वतंत्रता आंदोलन के समय संघी अंग्रेजों के साथ क्यों थे? नेहरू जी अन्य पीएम की तरह नही है बल्कि देश आज़ाद कराने में वर्षों जेल में रहे और आंदोलन को नेतृत्व दिया।@INCIndia
— Dr. Udit Raj (@Dr_Uditraj) June 16, 2023
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ സംഭാവന ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. കെട്ടിടങ്ങളുടെ പേരുമാറ്റിയാൽ പൈതൃകം മായ്‌ക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു .
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ വൈസ് ചെയർമാനാണ് രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രിയാണ് അതിന്‍റെ ചെയർമാൻ. ഇവരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവരുൾപ്പെടെ 29 അംഗങ്ങളും ഈ സൊസൈറ്റിയിൽ ഉൾപ്പെടുന്നു.
നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ ചരിത്രം എന്താണ്?
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ കമാൻഡർ ഇൻ ചീഫിന്‍റെ ഔദ്യോഗിക വസതിയായിരുന്നു ഈ കെട്ടിടം. 1948ൽ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായി തീൻ മൂർത്തി ഭവൻ മാറി. പണ്ഡിറ്റ് നെഹ്‌റു 16 വർഷം ഈ വീട്ടിൽ താമസിച്ചു, ഇവിടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
നെഹ്‌റുവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ട ഈ തീൻ മൂർത്തി ഭവൻ പണ്ഡിറ്റ് നെഹ്‌റു മ്യൂസിയം ആൻഡ് മെമ്മോറിയൽ എന്നറിയപ്പെട്ടു. ഇപ്പോൾ കേന്ദ്രസർക്കാർ നെഹ്‌റു മെമ്മോറിയൽ എന്ന പേര് മാറ്റി പ്രധാനമന്ത്രി മ്യൂസിയം ആൻഡ് സൊസൈറ്റി (Prime Ministers Museum & Society) എന്നാക്കി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...