നിര്‍ഭയ കെജരിവാളിന് കുരുക്കാകുമോ?

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യം ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാവുകയാണ്.പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിന് പിന്നാലെ നിര്‍ഭയയുടെ പിതാവ് നടത്തിയ പരാമര്‍ശം ആംആദ്മി പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നതാണ്.

Last Updated : Jan 31, 2020, 09:37 PM IST
  • രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ഈ പരാമര്‍ശങ്ങള്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.
നിര്‍ഭയ കെജരിവാളിന് കുരുക്കാകുമോ?

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യം ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാവുകയാണ്.പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിന് പിന്നാലെ നിര്‍ഭയയുടെ പിതാവ് നടത്തിയ പരാമര്‍ശം ആംആദ്മി പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നതാണ്.

പ്രതികളുടെ വധശിക്ഷ പട്യാലാ ഹൗസ് കോടതിയാണ്  സ്റ്റേ ചെയ്തത്.കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ നിര്‍ഭയയുടെ അമ്മയും അച്ഛനും പ്രതികരണവുമായി രംഗത്ത് വരുകയായിരുന്നു.
'വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നതെങ്കില്‍, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?'  -നിര്‍ഭയയുടെ അമ്മ ആശാ ദേവി ചോദിച്ചു.

അതിനിടെ നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അച്ഛന്‍. നിര്‍ഭയ കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പരാമര്‍ശങ്ങള്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.

നേരത്തെ കേസുമായി ബന്ധപെട്ട് അഭിഭാഷകയായ ഇന്ദിരാ ജയ് സിംഗ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും നിര്‍ഭയയുടെ അമ്മ രംഗത്ത് വന്നിരിന്നു.വിഷയത്തില്‍ ബിജെപി രാഷ്ട്രീയമായി തന്നെ ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യം വെച്ചുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്.ഇന്ദിരാ ജയ്‌ സിംഗ് ആം ആദ്മിപാര്‍ട്ടിയുടെ ആളാണ്‌ എന്ന് പോലും ബിജെപി നേതാക്കള്‍ പറയുകയുണ്ടായി.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കൊപ്പം നിര്‍ഭയയും ചര്‍ച്ചയാവുകയാണ്.കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി ഈ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ഇങ്ങനെ രാഷ്ട്രീയപോരാട്ടം തുടരുന്നതിനിടെയിലാണ് ഇപ്പോള്‍ നിര്‍ഭയയുടെ അച്ഛന്‍ തന്നെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.നിര്‍ഭയയുടെ

അച്ഛന് നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പാണ്.എന്നാല്‍ അത് ആം ആദ്മി പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 11ന് അറിയാം.

Trending News