വിശ്വാസവോട്ടു എന്ന കടമ്പയും കടന്നു; ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍

നാടകീയ നീക്കത്തിലൂടെ മുന്നണിമാറി വീണ്ടും ബീഹാറിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍  വിശ്വാസവോട്ടും നേടി. ഇന്ന്‍ രാവിലെ 11 മണിക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ വെച്ചാണ് നിതീഷ് വിശ്വാസവോട്ടു നേടിയത്. ഇന്നലെ, ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനത്തില്‍ ജനതാദള്‍ (യു) പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. 

Last Updated : Jul 28, 2017, 01:40 PM IST
വിശ്വാസവോട്ടു എന്ന കടമ്പയും കടന്നു; ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍

പട്ന: നാടകീയ നീക്കത്തിലൂടെ മുന്നണിമാറി വീണ്ടും ബീഹാറിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍  വിശ്വാസവോട്ടും നേടി. 243 അംഗങ്ങളുള്ള നിയമസഭയിൽ 131 പേര്‍ നിതീഷിനെ പിന്തുണച്ചപ്പോള്‍, 108 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇന്ന്‍ രാവിലെ 11 മണിക്ക് ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ വെച്ചാണ് നിതീഷ് വിശ്വാസവോട്ടു നേടിയത്.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേണ്ടിയിരുന്നത്122 സീ​റ്റാണ്. എന്നാല്‍, ഒന്‍പത് എം​എ​ൽ​എ​മാ​രു​ടെ അ​ധി​കം പി​ന്തു​ണ നേ​ടി​യാ​ണ് നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച​ത്.

ഇന്നലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിഞ്ജ ചെയ്തു.  തുടര്‍ന്ന് വെള്ളിയാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷിനോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.  

Trending News