- Covid update: Local Body Election reason behind Covid spread, 5,771 new cases
- Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്
- Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവർത്തി'
- Farm Act 2020: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് IMF മുഖ്യ സാമ്പത്തിക ഉപദേശക Gita Gopinath
- മലപ്പുറത്ത് Muslim league പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
Nivar Cyclone: സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
New Delhi: നിവാര്‍ ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി (PM Modi) കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. എല്ലാവിധ മുന്‍കരുതലുകളും കൈക്കൊള്ളണമെന്ന് തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി (Prime Minster Narendra Modi) നിര്‍ദേശം നല്കി.
Spoke to Tamil Nadu CM Shri @EPSTamilNadu and Puducherry CM Shri @VNarayanasami regarding the situation in the wake of Cyclone Nivar. Assured all possible support from the Centre. I pray for the safety and well-being of those living in the affected areas.
— Narendra Modi (@narendramodi) November 24, 2020
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നിവാര്‍ ചുഴലിക്കാറ്റ് (Nivar) തമിഴ്നാട് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ട്. 120 കിമീ വേഗതയില്‍ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. നിലവില്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്ന് 450 കിമീ അകലെയാണ്.
തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തീര പ്രദേശങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 ടീമിനെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലുമായി വ്യന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു.
മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയില്‍ ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ കരയില്‍ കടക്കുമെന്നാണു മുന്നറിയിപ്പ്. കരയില്‍ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയില്‍ തൊടുമ്പോള്‍ കാറ്റിന്റെ വേഗം. ചിലയിടങ്ങളില്‍ ഇതു 120 കി.മീ.വരെയാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
Nivar Cyclone: സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
