ബംഗളൂരു: ക്ലാസിൽ ഹിജാബ് ധരിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് കോളേജ് അധ്യാപിക ജോലി രാജിവച്ചു. ഹിജാബ് നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസില്‍ പോകാന്‍ പാടുള്ളൂവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് അധ്യാപിക രാജിവച്ചത്. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദ്നി നാസാണ് രാജിവച്ചത്.
കോളേജ് മാനേജ്മെന്റ് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് ജോലി ഉപേക്ഷിച്ചതെന്ന് അധ്യാപിക പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കർണാടകയിൽ വിദ്യാർഥികൾ ക്ലാസുകളും പരീക്ഷകളും ബഹിഷ്കരിക്കുകയാണ്. എന്നാൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരില്‍ ഒരു അധ്യാപിക ജോലി രാജിവയ്ക്കുന്നത് ആദ്യത്തെ സംഭവമാണ്.
മത സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും അത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും രാജിക്കത്തില്‍ ചാന്ദിനി പറയുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹിജാബ് ഉപേക്ഷിക്കാന്‍ തങ്ങള്‍ അധ്യാപികയോട് ആവശ്യപ്പെട്ടതെന്നാണ് കോളേജ് പ്രിന്‍സിപ്പലിന്റെ വാദം. ഹിജാബ് ധരിച്ചാണ് അവര്‍ പതിവായി ക്ലാസില്‍ പോകുന്നത്.
Karnataka: An English lecturer of Tumakuru's Jain PU college resigned after college allegedly asked her not to wear hijab during classes
"It is a matter of my self-respect. I am not comfortable working without a hijab, so I've resigned," she said in a self-made video (18.02) pic.twitter.com/c8YymMtF86
— ANI (@ANI) February 19, 2022
കോടതി ഉത്തരവ് വന്നതിനുശേഷം ഹിജാബ് അഴിച്ചുവച്ച് ക്ലാസില്‍ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതിനാലാണ് ജോലി രാജിവച്ചത്. ഒരു അധ്യാപികയെ ഹിജാബ് ധരിച്ച് പഠിപ്പിക്കാന്‍ അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളും അത് പിന്തുടരുമെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കോളേജില്‍ എത്തുന്ന ആര്‍ക്കും ഹിജാബ് ധരിക്കാന്‍ നിലവിന് അനുവാദമില്ലെന്ന് കോളേജ് പ്രിന്‍സിപ്പൽ മഞ്ജുനാഥ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...