ഗോഡ്‌സെയുടെ പ്രതിമ നീക്കം ചെയ്യണം; ഹിന്ദുമഹാസഭയ്ക്ക് നോട്ടീസ്

ഹിന്ദുമഹാസഭ ഭോപ്പാലിലെ ഓഫീസില്‍ സ്ഥാപിച്ച നഥൂറാം ഗോഡ്‌സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം. പ്രതിമ നീക്കം ചെയ്ത ശേഷം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരദ്വാജിനാണ് അദ്ദേഹം നോട്ടീസയച്ചിരിക്കുന്നത്.

Updated: Nov 17, 2017, 12:12 PM IST
ഗോഡ്‌സെയുടെ പ്രതിമ നീക്കം ചെയ്യണം; ഹിന്ദുമഹാസഭയ്ക്ക് നോട്ടീസ്

ഗ്വാളിയര്‍: ഹിന്ദുമഹാസഭ ഭോപ്പാലിലെ ഓഫീസില്‍ സ്ഥാപിച്ച നഥൂറാം ഗോഡ്‌സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം. പ്രതിമ നീക്കം ചെയ്ത ശേഷം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരദ്വാജിനാണ് അദ്ദേഹം നോട്ടീസയച്ചിരിക്കുന്നത്.

സംഭവം 2001ലെ ക്ഷേത്രനിര്‍മാണ നിയമത്തിന്‍റെ ലംഘനമാണെന്നും ക്ഷേത്രം പണിയാന്‍ അനുമതിയില്ലെന്ന് പറഞ്ഞാല്‍ വിഗ്രഹാരാധനയും വേണ്ട എന്നാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. എത്രയും പെട്ടെന്ന് പ്രതിമ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്ക് സംഘടന വിധേയരാവേണ്ടിവരുമെന്നും മജിസ്ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം സ്ഥലത്ത് ആരാധന നടത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ആരെയും ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടെന്നും ഹിന്ദുമഹാസഭ പ്രതികരിച്ചു. നേരത്തെ ഗോഡ്‌സെയ്ക്ക് ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് തരണമെന്ന ഹിന്ദുമഹാസഭയുടെ ആവശ്യം ഭരണകൂടം തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതിമ ഭോപ്പാലിലെ ഓഫീസില്‍ സ്ഥാപിച്ച് ആരാധന ആരംഭിച്ചത്.