ന്യൂഡല്‍ഹി:വടക്ക് കിഴക്കന്‍ മേഖലയിലെ സമാധാന നീകങ്ങളില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി കേന്ദ്രസര്‍ക്കാര്‍ നാഗാ വിഘടന വാദ സംഘടനയുമായി സമാധാന കരാര്‍
ഒപ്പ് വെയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
National Socialist Council of Nagaland(Isak-Muivah)[NSCI(I-M)] എന്ന വിഘടന വാദ സംഘടനയുമായി കേന്ദ്രസര്‍ക്കാര്‍
സമാധാന കരാറുമായി ബന്ധപെട്ട് അവസാന വട്ട ചര്‍ച്ചകള്‍ നടത്തുകയാണ്,കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്കായി
നിശ്ചയിച്ച നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍എന്‍ രവി വിഘടന വാദി സംഘടനാ നേതാക്കളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി.
Also Read:Jammu-Kashmir: പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായി മനോജ് സിൻഹയ്ക്ക് നിയമനം
ഡല്‍ഹിയില്‍ നടക്കുന്ന അവസാനവട്ട ചര്‍ച്ചകളില്‍ ആര്‍എന്‍ രവിയും NSCN നേതാവ് മൂയ്യിവാ(Muivah)യും പങ്കെടുക്കും,ഈ ചര്‍ച്ച കളിലൂടെ മേഖലയില്‍
ശാശ്വത സമാധാനം കൈവരുന്നതിനുള്ള കരാര്‍ ഒപ്പിടുവാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക് കൂട്ടല്‍,അതേസമയം നാഗാ വിഘടന ഗ്രൂപ്പുകള്‍
പലതും കേന്ദ്രസര്‍ക്കാരുമായി സമാധാന കരാര്‍ ഒപ്പ് വെയ്ക്കുന്നതിന് സന്നദ്ധമാണ്,നാഗാ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്സ്,നാഗാലാന്‍ഡ് ട്രൈബ്സ്
കൌണ്‍സില്‍ എന്നീ സംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തോട് അനുകൂലമായാണ് പ്രതികരിക്കുന്നത്,എന്നാല്‍ എല്ലാ നാഗാ വിഘടനവാദ സംഘടനകളുമായി
ഒരു സമാധാന കരാര്‍ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് വിവരം.NSCN(I-M)പ്രത്യേക പതാക,ഭരണ ഘടന,നാഗാ സായുധ പോരാട്ടത്തില്‍ കൊല്ലപെട്ടവര്‍ക്ക്
സ്മാരകം എന്നിങ്ങനെയുള്ള ആവശ്യങ്ങളില്‍ വിട്ട് വീഴ്ച്ച ചെയ്‌താല്‍ സമാധാന കരാര്‍ ഉടന്‍ സാധ്യമാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനത്തില്‍ നാഗാ വിഘടന വാദികളുമായി സമാധാന കരാര്‍ ഒപ്പുവെയ്ക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
സമാധാന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോഴും വടക്ക് കിഴക്കന്‍ മേഖലയില്‍ സൈന്യം നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
മേഖലയില്‍ സൈന്യം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.