അസ്സമില്‍ വീണ്ടും വെള്ളപ്പൊക്കം, 78,000 ആളുകള്‍ ദുരിതത്തില്‍

കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അസ്സം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍. അസ്സമിലെ അഞ്ചു ജില്ലകള്‍ വെള്ളത്തിനടിയിലായി. ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പര, ഹോജായി, കര്‍ബി ആങ്‌ലോങ് എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. 78,000 ല്‍ അധികം  ആളുകളാണ് വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നത്. 

Last Updated : Oct 3, 2017, 11:24 AM IST
അസ്സമില്‍ വീണ്ടും വെള്ളപ്പൊക്കം, 78,000 ആളുകള്‍ ദുരിതത്തില്‍

അസ്സം: കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അസ്സം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍. അസ്സമിലെ അഞ്ചു ജില്ലകള്‍ വെള്ളത്തിനടിയിലായി. ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പര, ഹോജായി, കര്‍ബി ആങ്‌ലോങ് എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. 78,000 ല്‍ അധികം  ആളുകളാണ് വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നത്. 

അസ്സമിലെയും സമീപ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്തമഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. 

പ്രളയബാധിത ജില്ലകളില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും 9000ല്‍ അധികം ആളുകള്‍ ഇവിടെ അഭയം തേടിയതായും അധികൃതര്‍ അറിയിച്ചു. 

ഈ വര്‍ഷം തന്നെ ഇതിനു മുമ്പും അസ്സമില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

 

 

Trending News