Russia - Ukraine War : ഓപ്പറേഷൻ ഗംഗ: യുക്രൈനിൽ നിന്ന് 710 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

യുക്രൈനിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യൻ അതിർത്തികൾ തുറന്നു ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും  ആവശ്യങ്ങൾ ഉയരുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 04:10 PM IST
  • ആകെ മൂന്ന് വിമാനങ്ങളിലായി ആണ് ഇവരെ തിരികെ എത്തിച്ചത്.
  • യുക്രൈനിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യൻ അതിർത്തികൾ തുറന്നു ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വഴികൾ നോക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.
  • അതിനിടയിൽ പോളണ്ട് അതിർത്തി വഴിയുള്ള രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമായ കൊണ്ടിരിക്കുകയാണ്.
Russia - Ukraine War : ഓപ്പറേഷൻ ഗംഗ: യുക്രൈനിൽ നിന്ന് 710 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിക്കെയെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഓപ്പറേഷൻ ഗംഗ വഴി ഇതുവരെ 710 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇതിൽ 83 പേർ മലയാളികളാണ്. ആകെ മൂന്ന് വിമാനങ്ങളിലായി ആണ് ഇവരെ തിരികെ എത്തിച്ചത്. യുക്രൈനിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യൻ അതിർത്തികൾ തുറന്നു ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും  ആവശ്യങ്ങൾ ഉയരുന്നുണ്ട്.

അതിനിടയിൽ പോളണ്ട് അതിർത്തി വഴിയുള്ള രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമായ കൊണ്ടിരിക്കുകയാണ്. പോളണ്ട് വഴി ഇന്ത്യക്കാർക്ക് പ്രവേശനമില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സ്യൈത്തിന്റെ ക്രൂരതയുണ്ടായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തിച്ചാർജ് നടത്തിയും തിരികെ പോകാൻ നിർബന്ധിക്കുകയാണ് യുക്രൈൻ സൈന്യം.

ALSO READ: Russia Ukraine War: തോക്ക് ചൂണ്ടി ഭീഷണി, ലാത്തിച്ചാർജ്; പോളണ്ട് അതിർത്തിയിൽ വിദ്യാർഥികളോട് യുക്രൈൻ സൈന്യത്തിന്റെ ക്രൂരത

മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ അതിർത്തിയിൽ എത്തുന്നത്. ഇവിടെ നിന്നും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ സൈന്യം മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്ത് വിട്ടിരുന്നു.

കൂട്ടം കൂടി നിന്ന വിദ്യാർഥികൾക്ക് നേരെ വാഹനം കയറ്റാൻ ശ്രമിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തിയിൽ കഴിയുന്ന വിദ്യാർഥികളോടാണ് യുക്രൈൻ സൈന്യത്തിന്റെ ക്രൂരത. പാലായനം ചെയ്യുന്ന യുക്രൈൻ പൗരന്മാരെ അതിർത്തി കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

യുക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കീവിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രദേശമായ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. യുക്രൈനെ നാല് ദിശയിൽ നിന്നും വളഞ്ഞ് ശക്തമായി ആക്രമിക്കാനാണ് റഷ്യ സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News