Patna: അത്യന്തം ഉദ്വേഗജനകമായ ബീഹാര്‍ തിരഞ്ഞെടുപ്പിന് പരിസമാപ്തി...
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 124 സീറ്റോടെ NDA അധികാരം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍, തൊട്ടുപിന്നില്‍ 111 സീറ്റോടെ മഹാസഖ്യവും നിലകൊള്ളുന്നു.
മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ തെറ്റിച്ചു കൊണ്ട് 124 സീറ്റോടെ NDA അധികാരത്തിലെത്തുമ്പോള്‍ ഇത്ര ശക്തമായ പോരാട്ടത്തിലും അനായാസ വിജയം NDAയ്ക്ക് സമ്മാനിച്ചത് ആര്? എന്ന ചോദ്യവും ഉയരുകയാണ്.
ഈ ചോദ്യം ചെന്നെത്തുന്നത് AIMIM നേതാവ് അസദുദ്ദീന്‍ ഒവൈസി (Asaduddin Owaisi) യിലാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ NDAയ്ക്ക് ഭൂരിപക്ഷം നേടുന്നതിന് നിര്‍ണായകമായത് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സാന്നിധ്യമാണ് എന്നാണ് വിലയിരുത്തല്‍.
പരമ്പരാഗത മുസ്ലീം വോട്ടുകള്‍ പ്രധാനമായും ലഭിച്ചിരുന്നത് RJDയ്ക്കും കോണ്‍ഗ്രസിനുമായിരുന്നു. എന്നാല്‍ ഇത്തവണ കഥ മാറി. പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ജ് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം പ്രകടമായിരുന്നു. അത് ഏറ്റവും ഗുണം ചെയ്തത് NDAയ്ക്കായിരുന്നു.
BSP, RLSP, എന്നിവരെ ഉൾപ്പെടുത്തി ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ എന്ന മുന്നണി രൂപവത്കരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബീഹാറില്‍ മത്സരിച്ചത്.
Also read: അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ BJP അധികാരത്തില്‍...!!
എ.ഐ.എം.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി സീമാഞ്ചല്‍ മേഖലയില്‍ പിടിച്ച മുസ്ലിം വോട്ടുകള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലയിരുത്തല്‍. 14 സീറ്റുകളോളം ഈ മേഖലയില്‍ മഹാസഖ്യത്തിന് ഉണ്ടായിരുന്നു. ഇതില്‍ പലതും നഷ്ടമായി.
ബീഹാറില്‍ ഒവൈസിയുടെ അരങ്ങേറ്റം BJPയെ സഹായിക്കാനാണ് എന്ന് മുന്‍പേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.