'മോദിജീ, പദ്ധതികളെക്കുറിച്ച് പറയൂ, കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള വേദിയല്ല പാര്‍ലമെന്‍റ്'

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നന്ദിപ്രമേയ പ്രസംഗത്തില്‍ കടന്നാക്രമിച്ചതിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള വേദിയല്ല പാര്‍ലമെന്‍റെന്നും പ്രധാനമന്ത്രി നയങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

Last Updated : Feb 7, 2018, 03:58 PM IST
'മോദിജീ, പദ്ധതികളെക്കുറിച്ച് പറയൂ, കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള വേദിയല്ല പാര്‍ലമെന്‍റ്'

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നന്ദിപ്രമേയ പ്രസംഗത്തില്‍ കടന്നാക്രമിച്ചതിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള വേദിയല്ല പാര്‍ലമെന്‍റെന്നും പ്രധാനമന്ത്രി നയങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പൊതുപരിപാടികളില്‍ ആയിക്കൊള്ളൂ. പാര്‍ലമെന്‍റില്‍ അത് വേണ്ട. റാഫേല്‍ ഇടപാട്, തൊഴിലില്ലായ്മ, രാജ്യത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് പാര്‍ലമെന്‍റില്‍ മറുപടി പറയേണ്ടതെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. 

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ് താനെന്ന് മോദി മറന്നു പോയെന്ന് തോന്നുന്നുവെന്നും രാഹുല്‍ പരിഹസിച്ചു. അടിസ്ഥാനമില്ലാതെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിന് മുതിരാതെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. 

കുടുംബാധിപത്യമല്ല ജനാധിപത്യമെന്നും ഭാരതത്തിന്‍റെ പാരമ്പര്യവും സംസ്‌കാരവും കോണ്‍ഗ്രസിന് അറിയില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. രാജ്യത്തെ വിഭജിച്ചതിന്‍റെ ഫലം വര്‍ഷങ്ങളായിട്ട് ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുയാണ്. ആന്ധ്രപ്രദേശിനെ വിഭജിച്ചത് രാഷ്ടീയ ലക്ഷ്യത്തോടെയായിരുന്നു. വാജ്‌പേയിയുടെ കാലത്ത് മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ ജമ്മു കശ്മീര്‍ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ വായ്പകളാണ് ഇപ്പോഴും കിട്ടാക്കടമായി കിടക്കുന്നത്. അഴിമതി പടര്‍ന്നതും പന്തലിച്ചതുമെല്ലാം കോണ്‍ഗ്രസിന്റെ കീഴിലാണെന്നും മോദി ആരോപിച്ചു. 

Trending News