ഭോപ്പാല്‍: കാവി വസ്ത്രധാരികള്‍ സ്ത്രീ പീഡനക്കാരെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ പ്രതിഷേധം ശക്തം.
കാവി വസ്ത്രം ധരിക്കുന്നവര്‍ ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവറും ചൂര്‍ണം വില്‍ക്കുന്നവരുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ബിജെപി നേതാവ് ചിന്മയാനന്ദിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവന.
മധ്യപ്രദേശ് ആത്മീയ വകുപ്പ് ഭോപ്പാലില്‍ സംഘടിപ്പിച്ച 'സന്ത് സമാഗം' പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സനാതന ധര്‍മ്മത്തിന് വിരുദ്ധമായി അവര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ദൈവം മാപ്പ് നല്‍കില്ലെന്നു൦ അദ്ദേഹം പറഞ്ഞു.
#WATCH Digvijaya Singh, Congress in Bhopal: Today, people are wearing saffron clothes and raping, rapes are happening inside temples, is this our religion? Those who have defamed our 'Sanatan Dharma', not even god will forgive them. pic.twitter.com/psAQcd1R7p
— ANI (@ANI) September 17, 2019
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ദിഗ്‌വിജയ് സിംഗിന്റെ ഈ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവന എല്ലാ സന്യാസിമാരെയും അപമാനിക്കുന്നതാണെന്ന് ബിജെപി വക്താവ് രജ്‌നീഷ് അഗര്‍വാള്‍ പറഞ്ഞു.
23 വയസുള്ള നിയമവിദ്യാര്‍ത്ഥിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബിജെപി എംപി ചിന്മയാനന്ദിനെതിരെ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം നടക്കുകയാണ്.