ജ്യോതിഷ വിശ്വാസം അനുസരിച്ച് ഒമ്പത് ഗ്രഹങ്ങളിൽ ചില ഗ്രഹങ്ങൾ ഒരു മാസത്തിൽ രണ്ട് തവണ രാശി മാറാറുണ്ട്. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രൻ ഡിസംബറിൽ രണ്ട് തവണ രാശിമാറും. ഡിസംബർ രണ്ടിന് മകരം രാശിയിലും ഡിസംബർ 28ന് കുംഭം രാശിയിലുമാണ് ശുക്രൻ സംക്രമണം നടത്തുന്നത്. ശുക്രന്റെ ഇരട്ട സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും ധന നേട്ടങ്ങളും കൊണ്ടുവരും. ഡിസംബർ മാസത്തിൽ ഏതെല്ലാം രാശിക്കാർക്കാണ് സമ്പത്തും സൗഭാഗ്യവും ലഭിക്കുന്നതെന്ന് അറിയാം.
മകരം: മകരം രാശിയിൽ ജനിച്ച ആളുകൾക്ക് ശുക്രന്റെ രാശിമാറ്റം വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ആദ്യതവണ ശുക്രൻ മകരം രാശിയുടെ ലഗ്ന ഭാവത്തിലും രണ്ടാം തവണ ധന ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. ഈ രണ്ട് സംക്രമണ സമയത്തും മകരം രാശിക്കാർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. ഈ സമയം ഇവരുടെ വ്യക്തിത്വം കൂടുതൽ ആകർഷകമാകുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. ദാമ്പത്യജീവിതം സന്തോഷപൂർണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും. സാമ്പത്തിക ലാഭം അപ്രതീക്ഷിതമായി ഉണ്ടാകും.
ALSO READ: വീടിന്റെ പ്രധാന ഗേറ്റിന് സമീപം ഇക്കാര്യങ്ങൾ പാടില്ല; നിങ്ങളെ ദരിദ്രനാക്കും ഇക്കാര്യങ്ങൾ
ഇടവം: ഇടവം രാശിക്കാർക്ക് ശുക്രന്റെ രാശി മാറ്റം അനുകൂലമാകും. ശുക്രൻ ഇടവം രാശിയുടെ പത്താം ഭാവത്തിലും ഭാഗ്യഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ശുക്രന്റെ രാശിമാറ്റത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യം ഉണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. വിദേശത്തേക്ക് യാത്രകൾ പോകാൻ സാധ്യത. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.
കുംഭം: കുംഭം രാശിക്കാർക്ക് ശുക്രന്റെ ഇരട്ട സംക്രമണം ഭാഗ്യം കൊണ്ടുവരും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും. പുതിയ ജോലികൾ ആരംഭിക്കാനും പുതിയ കാര്യങ്ങൾ തുടങ്ങാനും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കർമ്മ രംഗത്ത് ശോഭിക്കും. കടം നൽകിയ പണം തിരികെ ലഭിക്കും. വ്യക്തിപ്രഭാവം മികച്ചതാകും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.