ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി

2017 മാർച്ചിനും 2018 ജൂലൈ പകുതിക്കുമിടയിൽ മൂവായിരത്തിലധികം ഏറ്റുമുട്ടലുകളും 78 കൊലപാതകങ്ങളും ആണ് ഉത്തര്‍ പ്രദേശില്‍ നടന്നത്.

Last Updated : Jul 10, 2020, 02:32 PM IST
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയെ പോലീസ് വധിച്ചതിനെ തുടര്‍ന്നാണ് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബിജെപി നേതാക്കള്‍ അടക്കമുള്ളവരുമായി സജീവ ബന്ധം പുലര്‍ത്തുന്ന വികാസ് ദുബെയെ രഹസ്യബന്ധങ്ങള്‍ പുറത്തറിയാതിരിക്കാന്‍ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വികാസ് ദുബെയുടെ സംഘത്തില്‍ ഒരാഴ്ചക്കിടെ മരിച്ചത് ആറുപേരാണ്.

Also Read: കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

2017 മാർച്ചിനും 2018 ജൂലൈ പകുതിക്കുമിടയിൽ മൂവായിരത്തിലധികം ഏറ്റുമുട്ടലുകളും 78 കൊലപാതകങ്ങളും ആണ് ഉത്തര്‍ പ്രദേശില്‍ നടന്നത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മാർച്ച് 26 നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്.

More Stories

Trending News