PM Modi Congratulates Rishi Sunak: ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi Congratulates Rishi Sunak: ബ്രിട്ടൺ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിക്ക് മുന്നിലുള്ള ആദ്യ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബ്രിട്ടനെ കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 09:12 AM IST
  • ഋഷി സുനകിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
  • ആഗോളവിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി
PM Modi Congratulates Rishi Sunak: ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: PM Modi Congratulates Rishi Sunak: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് (Rishi Sunak) അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi). ആഗോളവിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചിട്ടുണ്ട്. ബ്രിട്ടന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍  42 വയസ്സ് മാത്രം പ്രായമുള്ള ഹിന്ദുവംശജനായ ഒരാള്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത് ഇതാദ്യമായാണ്. എതിരാളിയായ വനിത നേതാവ് പെന്നി മോർഡോണ്ട് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോടെയാണ് ബ്രിട്ടണിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനായി ഋഷി സുനകിനെ എതിരാളികളില്ലാതെ തിരഞ്ഞെടുത്തത്.  മുൻ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും തന്റെ സ്ഥാനാർത്ഥിത്വം നേരത്തെ പിൻവലിച്ചിരുന്നു. 

Also Read: ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി; പെന്നി മോർഡണ്ടും സ്ഥാനാർഥിത്വം പിൻവലിച്ചു

 

'ആഗോള വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടണിലെ ഇന്ത്യാക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നു എന്നായിരുന്നു പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചത്.

Also Read: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്!

റോഡ്മാപ് 2030 വാണിജ്യ, വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി പ്രഖ്യാപിച്ച പദ്ധതിയാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ദീപാവലി ദിനത്തിലാണ് യുകെയിലെ ആദ്യത്തെ പ്രധാനമന്ത്രിയായി സുനക് തിരഞ്ഞെടുക്കപ്പെട്ടതെന്നത് ശ്രദ്ധേയം. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് ഋഷി സുനക്.  യുകെ. പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായ പെന്നി മോര്‍ഡന്റ് പിന്മാറിയത്. ഇത് ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വഴി തെളിഞ്ഞു. ടിറ്ററിലൂടെയാണ് താന്‍ മത്സരത്തില്‍നിന്ന് പിന്മാറിയ വിവരം പെന്നി അറിയിച്ചത്. ഇതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടവും ഋഷി സ്വന്തമാക്കി.

Also Read: Viral Video: ജിറാഫിനെ പിടിക്കാൻ 25 ഓളം സിംഹങ്ങൾ പാഞ്ഞടുത്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി സുനക് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. സാമ്പത്തികനയങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിട്ടതോടെയായിരുന്നു ലിസിന്റെ രാജി. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസ് അധികാരത്തിലെത്തിയത്. പക്ഷെ ലിസിന് ഒന്നരമാസത്തിനിപ്പുറം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.  യുകെ പ്രദേശിക സമയം ഒക്ടോബർ 24 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നാമനിർദേശം സമർപ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ജോൺസണിന് പിന്നാലെ മോർഡണ്ടും തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോടെ എതിരാളികൾ ഇല്ലാതെ ഋഷി ബ്രിട്ടണിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. മാത്രമല്ല സ്ഥാനാർത്ഥിത്വം പിൻവലിച്ച മോർഡണ്ട് ഋഷിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. 2015 ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടണിൽ അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന അഞ്ചാമത്തെ നേതാവാണ് ഋഷി.

Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ

ബ്രിട്ടൺ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിക്ക് മുന്നിലുള്ള ആദ്യ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബ്രിട്ടനെ കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 2025 യുകെ തിരഞ്ഞെടുപ്പാണ് ഋഷിക്ക് മുന്നിലുള്ള രണ്ടാമത്തെ വെല്ലുവിളി. 2015 ൽ ബ്രിട്ടണിൽ അധികാരത്തിൽ ടോറി പാർട്ടിക്ക് മൂന്നാമതും ഒരു അവസരമുണ്ടാക്കാനുള്ള ധൗത്യം ഇനി ഋഷിയുടെ ചുമലിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News