രാജ്യത്ത് ഇനി ഇരുട്ടേയില്ല; 16,320 കോടി രൂപ മുതല്‍മുടക്കില്‍ 'സൗഭാഗ്യ പവര്‍ സ്കീം' അവതരിപ്പിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറും വൈദ്യുതിയെന്ന ലക്ഷ്യവുമായി 'സൗഭാഗ്യ പവര്‍ സ്കീം' പ്രധാനമന്ത്രി അവതരിപ്പിച്ചു. മൊത്തം 16,320 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

Last Updated : Sep 25, 2017, 07:09 PM IST
രാജ്യത്ത് ഇനി ഇരുട്ടേയില്ല; 16,320 കോടി രൂപ മുതല്‍മുടക്കില്‍ 'സൗഭാഗ്യ പവര്‍ സ്കീം' അവതരിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറും വൈദ്യുതിയെന്ന ലക്ഷ്യവുമായി 'സൗഭാഗ്യ പവര്‍ സ്കീം' പ്രധാനമന്ത്രി അവതരിപ്പിച്ചു. മൊത്തം 16,320 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

ഇന്നു ചേര്‍ന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനായിരിക്കും ഇതിന്‍റെ ചുമതല. ഇതിനു വേണ്ടിയുള്ള മൊത്തം ബജറ്റ് പിന്തുണ 12,320 കോടി രൂപയായിരിക്കും എന്നാണ് കരുതുന്നത്. ഈ സ്കീം പ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാരുകളും 2019  മാര്‍ച്ച് മാസത്തോടു കൂടി വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിരിക്കണം.

Trending News