Mann Ki Baat: 100 കോടി വാക്സിനേഷൻ: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്തുകാട്ടിയെന്ന് പ്രധാനമന്ത്രി

100 കോടി വാക്‌സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 01:14 PM IST
  • നൂറ് കോടി വാക്സിനേഷൻ‌ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
  • മഹത്തായ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി.
  • ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടി.
Mann Ki Baat: 100 കോടി വാക്സിനേഷൻ: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്തുകാട്ടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ (Covid vaccine) എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് (Healthworkers) നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നൂറ് കോടി വാക്സിനേഷൻ (vaccination)  ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) പറഞ്ഞു. ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടി. ഇതോടെ പുതിയ ഊര്‍ജത്തോടെ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ (Mann ki baat) അദ്ദേഹം പറഞ്ഞു.

സേനകളിൽ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിൻ്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ അധ്വാനം കാരണമാണ് രാജ്യത്തിന് നേട്ടം കൈവരിക്കാനായത്. 'സൗജന്യ വാക്‌സിന്‍; എല്ലാവര്‍ക്കും വാക്‌സിന്‍' എന്ന യജ്ഞം വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. രാജ്യത്തിന്റെ കരുത്തിലും ജനങ്ങളുടെ കഴിവിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.

Also Read: 100 crore covid vaccinations: വാക്സിനേഷനിൽ ചരിത്രം രചിച്ച് ഇന്ത്യ; 100 കോടി ഡോസ് വാക്സിനേഷൻ പിന്നിട്ടു

രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓർമിപ്പിച്ചു. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ഉത്സവ കാലത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും ആഘോഷങ്ങള്‍ക്ക് പ്രാദേശികമായ ഉത്പന്നങ്ങള്‍ വാങ്ങാനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത് സാധാരണക്കാരായ തൊഴിലാളികളുടെ വീടുകളിലും ഉത്സവത്തിന്റെ വര്‍ണങ്ങള്‍ നിറയ്ക്കുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Also Read: Mann Ki Baat August 2021: ഇന്ത്യയിലെ യുവാക്കൾ ഇച്ഛാശക്തിയുള്ളവര്‍, മികച്ചത് നേടാൻ അവര്‍ പരിശ്രമിക്കുന്നു, PM Modi  

ലോകത്തില്‍ ആദ്യമായി ഡ്രോണുകളുടെ (Drone) സഹായത്തോടെ ഗ്രാമങ്ങളില്‍ (Villages) ഭൂമികളുടെ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കുകയാണ്. ഡ്രോണ്‍ സാങ്കേതിവിദ്യയുടെ നിര്‍വചനത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ (Indian Govt) മാറ്റിമറിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഡ്രോണുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക (Agriculture) ആവശ്യങ്ങള്‍ക്കും വാക്‌സിന്‍ വിതരണത്തിനും വരെ നാം ഉപയോഗിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കൂട്ടിചേ‌ർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News