രാജ്യത്തിന് മുന്നേറാന്‍ യുവസമൂഹത്തിന്‍റെ പ്രയത്നം ആവശ്യമെന്ന് പ്രധാനമന്ത്രി

നമുക്ക് ഏറെ പോകാനുണ്ട്.രാജ്യത്തിന് മുന്നേറാന്‍ യുവ സമൂഹത്തിന്‍റെ പ്രയതന്മാണ് ആവശ്യം.2022 ല്‍ നമ്മുടെ നാട് സ്വതന്ത്രമായതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.സ്വദേശി എന്ന ഗാന്ധിജി മുന്നോട്ട് വെച്ച ആശയം അടുത്ത രണ്ട് വര്‍ഷം നമ്മള്‍ ശീലമാക്കണം.നാം നമ്മുടെ നാടിന്‍റെ ഗ്രാമീണ സമ്പത്ത്‌ ഘടന നിലനിര്‍ത്താനായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം.സമൂഹത്തില്‍ ഈ ചിന്ത വ്യാപകമാക്കണം.സ്ത്രീകള്‍ ദാരിദ്ര്യത്തില്‍ നിന്ന് നിശ്ചയ ദാര്‍ഢ്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്.ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍,സ്ത്രീകള്‍ പാദരക്ഷകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിച്ചു.ഈ പരിശ്രമത്തിലൂടെ അവര്‍ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതില്‍ നിന്ന് രക്ഷ തേടുക മാത്രമല്ല.കുടുംബത്തെ സംരക്ഷിക്കാന്‍ അവര്‍ സ്വയം വഴി കണ്ടെത്തുകയും ചെയ്തു.അവിടെ ഇപ്പോള്‍ ഒരു ഫാക്റ്ററി സ്ഥാപിച്ചിട്ടുണ്ട്.അവരെ ഞാന്‍ പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കണം.അതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും വേണം.മന്‍ കീ ബാതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

Last Updated : Dec 29, 2019, 04:05 PM IST
  • നമ്മളെല്ലാം വലയ സൂര്യഗ്രഹണത്തിന് സാക്ഷിയായി. പല പുതിയ കാര്യങ്ങളും മനസ്സിലാക്കി. ഇനി ശാസ്ത്രലോകത്തില്‍ താല്‍പ്പര്യമുള്ളഇന്നത്തെ മിടുക്കന്മാരായ യുവാക്കള്‍ ജ്യോതി ശാസ്ത്രരംഗത്തെ അത്ഭുതങ്ങള്‍ സാധാരണക്കാരിലേക്ക് അറിവായി എത്തിക്കണം. നമ്മുടെ പൗരാണിക ശാസ്ത്രപാരമ്പര്യത്തെ കൂടുതല്‍ അറിയണം.ജന്ദര്‍മന്ദറടക്കമുള്ള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങള്‍ നമ്മളെ ഇന്നും അത്‌ഭുതപ്പെടുത്തുന്നു.കേരളത്തില്‍ ജീവിച്ച സംഗമഗ്രാമ മാധവന്‍ ഗണിത ജ്യോതിശാസ്ത്ര രംഗത്തെ അതുല്യപണ്ഡിതനായിരുന്നുവെന്നും മന്‍കീ ബാതില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.
രാജ്യത്തിന് മുന്നേറാന്‍ യുവസമൂഹത്തിന്‍റെ പ്രയത്നം ആവശ്യമെന്ന്  പ്രധാനമന്ത്രി

നമുക്ക് ഏറെ പോകാനുണ്ട്.രാജ്യത്തിന് മുന്നേറാന്‍ യുവ സമൂഹത്തിന്‍റെ പ്രയതന്മാണ് ആവശ്യം.2022 ല്‍ നമ്മുടെ നാട് സ്വതന്ത്രമായതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.സ്വദേശി എന്ന ഗാന്ധിജി മുന്നോട്ട് വെച്ച ആശയം അടുത്ത രണ്ട് വര്‍ഷം നമ്മള്‍ ശീലമാക്കണം.നാം നമ്മുടെ നാടിന്‍റെ ഗ്രാമീണ സമ്പത്ത്‌ ഘടന നിലനിര്‍ത്താനായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം.സമൂഹത്തില്‍ ഈ ചിന്ത വ്യാപകമാക്കണം.സ്ത്രീകള്‍ ദാരിദ്ര്യത്തില്‍ നിന്ന് നിശ്ചയ ദാര്‍ഢ്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്.ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍,സ്ത്രീകള്‍ പാദരക്ഷകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിച്ചു.ഈ പരിശ്രമത്തിലൂടെ അവര്‍ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതില്‍ നിന്ന് രക്ഷ തേടുക മാത്രമല്ല.കുടുംബത്തെ സംരക്ഷിക്കാന്‍ അവര്‍ സ്വയം വഴി കണ്ടെത്തുകയും ചെയ്തു.അവിടെ ഇപ്പോള്‍ ഒരു ഫാക്റ്ററി സ്ഥാപിച്ചിട്ടുണ്ട്.അവരെ ഞാന്‍ പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കണം.അതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും വേണം.മന്‍ കീ ബാതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

നമ്മളെല്ലാം വലയ സൂര്യഗ്രഹണത്തിന് സാക്ഷിയായി. പല പുതിയ കാര്യങ്ങളും മനസ്സിലാക്കി. ഇനി ശാസ്ത്രലോകത്തില്‍ താല്‍പ്പര്യമുള്ളഇന്നത്തെ മിടുക്കന്മാരായ യുവാക്കള്‍ ജ്യോതി ശാസ്ത്രരംഗത്തെ അത്ഭുതങ്ങള്‍ സാധാരണക്കാരിലേക്ക് അറിവായി എത്തിക്കണം. നമ്മുടെ പൗരാണിക ശാസ്ത്രപാരമ്പര്യത്തെ കൂടുതല്‍ അറിയണം.ജന്ദര്‍മന്ദറടക്കമുള്ള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങള്‍ നമ്മളെ ഇന്നും അത്‌ഭുതപ്പെടുത്തുന്നു.കേരളത്തില്‍ ജീവിച്ച സംഗമഗ്രാമ മാധവന്‍ ഗണിത ജ്യോതിശാസ്ത്ര രംഗത്തെ അതുല്യപണ്ഡിതനായിരുന്നുവെന്നും മന്‍കീ ബാതില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.

ജനപ്രതിനിധികള്‍ ഇത്തവണത്തെ പാര്‍ലമെന്‍റ്  സമ്മേളനത്തിലെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ 60 വര്‍ഷത്തെ റെക്കോഡ് മറികടന്നു.കഴിഞ്ഞ ആറുമാസത്തിനിടെ നടന്ന  സഭയുടെ രണ്ട് സെഷനുകളും വളരെ ഫലപ്രഥമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending News