പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയ്ക്കുവേണ്ടി വല വിരിച്ച് കേന്ദ്ര സര്‍ക്കാര്‍

പഞ്ചാബ്‌ നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവിധേയരായ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും ഒളി സങ്കേതം കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍.

Last Updated : Feb 17, 2018, 09:12 AM IST
പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയ്ക്കുവേണ്ടി വല വിരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവിധേയരായ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും ഒളി സങ്കേതം കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍.

ആരോപണ വിധേയരായ ഇരുവരെയും രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നീരവ് മോദി ഇന്ത്യയില്‍നിന്നും കടന്ന് ന്യൂയോർക്കിലെ ഒരു ഹോട്ടലിലാണ് ഒളിച്ചു താമസിക്കുന്നത് എന്ന വിവരം സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞതായി വിദേശ കാര്യ വക്താവ് അറിയിച്ചു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നീരവ് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ആശയവിനിമയത്തിലാണ്. 

വിദേശകാര്യ വകുപ്പ് ആരോപണവിധേയരായ നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടെയും പാസ്പോർട്ട് ഇതിനോടകം മരവിപ്പിച്ചിരിയ്ക്കുയാണ്. 

നീരവ് മോദിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യം വിട്ടത്. എന്നാല്‍ നീരവിന്‍റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്. 

കുടുംബത്തില്‍ നീരവ് മോദിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്‍റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്. 

ഇവര്‍ ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ രാജ്യം വിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.

 

Trending News