വൈറല്‍ ഗാനത്തിന് ചുവടുവച്ച പോലീസുകാരിക്ക് പണിപോയി‍!

ജൂലൈ 20 നായിരുന്നു അര്‍പ്പിത ഈ വീഡിയോ ചിത്രീകരിച്ചത്.  

Last Updated : Jul 25, 2019, 01:45 PM IST
വൈറല്‍ ഗാനത്തിന് ചുവടുവച്ച പോലീസുകാരിക്ക് പണിപോയി‍!

അഹമ്മദാബാദ്: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഗാനത്തിന് ചുവടുവച്ച പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍.  അര്‍പ്പിത ചൗധരി എന്ന പൊലീസുകാരിക്കാണ് സസ്പെന്‍ഷന്‍ കിട്ടിയത്.

ഗുജറാത്തിലായിരുന്നു സംഭവം. ഗുജറാത്തിലെ ലംഗ്‌നാജ് ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരിയായ ഇവര്‍ ലോക്കപ്പിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തത്.

അര്‍പ്പിത നിയമം തെറ്റിച്ചുവെന്നും അവര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണ സമയത്ത് യൂണിഫോം ധരിച്ചിരുന്നില്ലയെന്നും. മാത്രമല്ല അവര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് ഒറ്റയ്ക്ക് വീഡിയോ ചിത്രീകരിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണമെന്നും പൊലീസ് സൂപ്രണ്ട് മഞ്ജിത വന്‍സാര പ്രതികരിച്ചു. 

ജൂലൈ 20 നായിരുന്നു അര്‍പ്പിത ഈ വീഡിയോ ചിത്രീകരിച്ചത്.

വീഡിയോ കാണാം:

 

 

Trending News