രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു

ഡാര്‍ജിലിങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഡാര്‍ജിലിങ്ങില്‍വെച്ച്  രാവിലെ 11.30 യോടെ അപകടത്തില്‍പെട്ടത്.

Last Updated : Jul 15, 2016, 07:56 PM IST
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു

കൊല്‍കത്ത: ഡാര്‍ജിലിങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഡാര്‍ജിലിങ്ങില്‍വെച്ച്  രാവിലെ 11.30 യോടെ അപകടത്തില്‍പെട്ടത്.

മൂന്നുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ബാഗ്ദോഗ്രയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനിടയിലാണ് രാഷ്ട്രപതിയുടെ കാറും അകമ്പടി വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. രാഷ്ട്രപതിയുടെ കാറിനു പിറകിലുള്ള മൂന്നാമത്തെ എസ്കോര്‍ട്ട് കാര്‍ മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ആറു പേരും സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. നിസാര പരിക്കുകകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മമത ബാനർജി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. രാഷ്ട്രപതിയുടെ മക്കളും രക്ഷാപ്രവർത്തനത്തില്‍ പങ്കു കൊണ്ടു. 

Trending News