പ്രതിഷേധം കെജരിവാളിനു നേര്‍ക്കും!

ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ജാമിയാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.ഡല്‍ഹിയിലെ സംഘര്‍ഷം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

Last Updated : Feb 26, 2020, 03:53 AM IST
പ്രതിഷേധം കെജരിവാളിനു നേര്‍ക്കും!

ന്യൂഡെല്‍ഹി:ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ജാമിയാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.ഡല്‍ഹിയിലെ സംഘര്‍ഷം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഡല്‍ഹിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.നേരത്തെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥനയുമായി എത്തിയ  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു.

നിരവധി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.ഡല്‍ഹി സംഘര്‍ഷത്തില്‍ പരിക്കേറ്റ്  ചികിത്സയില്‍ കഴിയുന്നവരെ ജി.ടി.ബി. ആശുപത്രിയിലെത്തി കെജ്‌രിവാളും സിസോദിയയും സന്ദര്‍ശിക്കുകയും ചെയ്തു.കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനും ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുത്തിരുന്നു.ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജിപുര്‍, കര്‍ദംപുരി, ഭജന്‍പുര,ഗോകല്‍പുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് അക്രമം അരങ്ങേറിയത്.

Trending News