നഷ്ടത്തിലേക്ക് കൂപ്പുകുത്തി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ

  

Last Updated : Jun 11, 2018, 10:18 AM IST
നഷ്ടത്തിലേക്ക് കൂപ്പുകുത്തി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ

രാജ്യത്തെ ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളിൽ 19 എണ്ണവും നഷ്ടത്തില്‍. 1,258.99 കോടി രൂപയുടെ ലാഭവുമായി ഇന്ത്യന്‍ ബാങ്കും 727.02 കോടി രൂപയുടെ ലാഭവുമായി വിജയാ ബാങ്കും മാത്രമാണ് 2017-18 സാമ്പത്തിക വർഷത്തിൽ  ലാഭം രേഖപ്പെടുത്തിയത്. 

അഴിമതിയാരോപണം നേരിടുന്ന പഞ്ചാബ് നാഷണൽ ബാങ്കാണ് 12,283 കോടി രൂപയുടെ നഷ്ടവുമായി ഏറ്റവും മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 1324.8 കോടിയുടെ ലാഭമാണ് പഞ്ചാബ്‌ നാഷണല്‍ ബാങ്കിനുണ്ടായിരുന്നത്. 2017 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കുകളുടെ നിഷ്‍ക്രിയ ആസ്തി 8.31 ലക്ഷം കോടി രൂപയായിരുന്നു. 

അതേസമയം, പൊതുമേഖലാ ബാങ്കുകൾക്കായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്ന പണം സർക്കാർ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ വൈ.വി. റെഡ്ഡി വ്യക്തമാക്കി. 

Trending News