ഭാരത് ഗൗരവ്;ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ റെയിൽവേ ഫ്ലാഗ് ഓഫ് ചെയ്തു

കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്  

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 01:33 PM IST
  • കഥകളി, പുലികളി എന്നിവയുടെ അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്
  • കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ആദ്യ സർവീസ്
ഭാരത് ഗൗരവ്;ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ റെയിൽവേ ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: ആദ്യ ‘ഭാരത് ഗൗരവ്’ ട്രെയിൻ കോയമ്പത്തൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമിൽ ഉൾപ്പെട്ട ആദ്യ ട്രെയിനാണ് യാത്ര ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്.

കഥകളി, പുലികളി എന്നിവയുടെ അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്. ട്രെയിന്റെ ആദ്യ യാത്രയുടെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ, സംസ്കാരം, പൈതൃകം എന്നിവ രാജ്യത്തിനും ലോകത്തിനു മുൻപിൽ കാണിച്ച് കൊടുക്കുക എന്നതാണ് ‘ഭാരത് ഗൗരവ്’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ യാത്രയുടെ ഭാഗമായത് 1,100 യാത്രക്കാരാണ്. ‘ഭാരത് ഗൗരവ്’ പദ്ധതിയുടെ ഭാഗമായി ട്രെയിൻ യാത്രയ്ക്ക് പുറമേ, താമസ സൗകര്യം, കാഴ്ചകൾ കാണാനുള്ള അവസരം, ചരിത്ര പ്രധാന സ്ഥലങ്ങളുടെ സന്ദർശനം, യാത്ര ഗൈഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News