Narendra Modi: മോദി തന്നെ പ്രധാനമന്ത്രി; എന്‍ഡിഎ നേതാവായി നിര്‍ദ്ദേശിച്ച് രാജ്‌നാഥ് സിംഗ്

Modi 3.0 Government Formation: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമായാണ് മോദി ഇരുന്നത് എന്നത് ശ്രദ്ധേയമായി. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 01:38 PM IST
  • മോദിയെ നിറഞ്ഞ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്.
  • ഭരണഘടനയ്ക്ക് മുന്നിലെത്തിയ മോദി ഭരണഘടന തൊട്ടുതൊഴുത്തു.
  • ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമായാണ് മോദി ഇരുന്നത്.
Narendra Modi: മോദി തന്നെ പ്രധാനമന്ത്രി; എന്‍ഡിഎ നേതാവായി നിര്‍ദ്ദേശിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദ്ദേശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ നിര്‍ദ്ദേശത്തെ പിന്തുണച്ചു. കയ്യടികളോടെയാണ് മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചത്. 

12 മണിയോടെ പാര്‍ലമെന്റിലെത്തിയ മോദിയെ നിറഞ്ഞ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് എല്ലാവരെയും പതിവ് രീതിയില്‍ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷം ഭരണഘടനയ്ക്ക് മുന്നിലെത്തിയ അദ്ദേഹം ഭരണഘടന തൊട്ടുതൊഴുത്തു. യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമായാണ് മോദി ഇരുന്നത് എന്നത് ശ്രദ്ധേയമായി. 

ALSO READ: ഓഹരി വിപണിയിലും നേട്ടം; ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ 5 ദിവസം കൊണ്ട് നേടിയത് 579 കോടി  

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയാണ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും സാംസാരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്നും ശരിയായ സമയത്ത് ഇന്ത്യയ്ക്ക് ലഭിച്ച നേതാവാണ് അദ്ദേഹമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. എപ്പോഴും എന്‍ഡിഎയ്ക്ക് ഒപ്പമാണെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇത്തവണ അവിടെയും ഇവിടെയുമെല്ലാം ചിലര്‍ ജയിച്ചിട്ടുണ്ടെന്നും അവരെല്ലാം അടുത്ത തവണ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യോഗം പൂര്‍ത്തിയായ ശേഷം നേതാക്കള്‍ രാഷ്ട്രപതിയെ കാണും. മോദിയെ എന്‍ഡിഎ നേതാവായി നിശ്ചയിച്ചെന്ന് കാണിച്ചുള്ള കത്ത് രാഷ്ട്രപതിയ്ക്ക് നല്‍കും. തുടര്‍ന്ന് ഞായറാഴ്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് ചടങ്ങുകള്‍ നടക്കുക. അയല്‍ രാജ്യങ്ങളിലെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ക്ഷണമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News