ചരിത്ര മുഹൂർത്തത്തിനായി അയോധ്യ ഒരുങ്ങി....
ശിലാസ്ഥാപന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തി
5 August 2020, 11:24 AM
ശിലാസ്ഥാപന ചടങ്ങിനായി അയോധ്യയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തര്‍ പ്രദേശ് യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശിലാന്യാസച്ചടങ്ങിന്‍റെ വേദിയിലെത്തുക.
5 August 2020, 10:22 AM
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഉമാ ഭാരതിയും അയോധ്യയില്‍ എത്തി
5 August 2020, 10:05 AM
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് ശിലാസ്ഥാപനവും നടത്തുക. 12:40:08 ആണ് ശിലാസ്ഥാപനത്തിനുള്ള ശുഭ മുഹൂര്‍ത്ത൦. അയോധ്യയിൽ ഭൂമി പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുകയാണ്. 8 മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ശിലാസ്ഥാപന ചടങ്ങില്‍ 5 പേരാണ് മുഖ്യ വേദിയില്‍ ഉണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാന്ത് നൃത്ത ഗോപാൽ ദാസ് രാമക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ , യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി , മോഹൻ ഭഗവത് ആര്‍എസ്എസ് സര്‍ സംഘചാലക്, ആനന്ദി ബെൻ പട്ടേൽ ഉത്തര്‍ പ്രദേശ് ഗവർണർ എന്നിവരാണ് മോദിയ്ക്കൊപ്പം വേദിയില്‍ ഉണ്ടാവുക.
ലോകത്തിലെ വിവിധ സന്യാസി പരമ്പരകളുടെ പ്രതിനിധികളായ 135 പേര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ആകെ 175 പേര്‍ക്കുമാത്രമാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച മുസ്ലീം പക്ഷക്കാരനായ ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരിയും ചടങ്ങി പങ്കെടുക്കും.
ഭൂമി പൂജയ്ക്കായി അയോധ്യ നഗരി ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുകയാണ് ... കര്‍ശന സുരക്ഷയാണ് അയോധ്യയില്‍ നടപ്പാക്കിയിരിയ്ക്കുന്നത്. പ്രദേശവാസികള്‍ മാത്രമാണ് നിലവില്‍ അയോധ്യയില്‍ ഉള്ളത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് തവണ അണു നശീകരണം നടന്നു. അയോധ്യയിലെ സുരക്ഷ കേന്ദ്രസേന നേരിട്ടാണ് രണ്ടു ദിവസമായി കൈകാര്യം ചെയ്യുന്നത്.