അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാക്കരുത്; പീഡനക്കേസുകളിലെ വിചാരണയ്ക്ക് സുപ്രീംകോടതി മാർ​ഗനിർദേശങ്ങൾ

കോടതിയിൽ അതിജീവിത മൊഴി നൽകാൻ എത്തുമ്പോൾ പ്രതിയെ കാണാതിരിക്കാനുള്ള നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 11:16 AM IST
  • കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീണ്ട് പോകാൻ പാടില്ല.
  • കഴിയുമെങ്കിൽ അതിജീവിതയുടെ വിസ്താരം ഒരൊറ്റ സിറ്റിം​ഗിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
  • നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാക്കരുത്.
അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാക്കരുത്; പീഡനക്കേസുകളിലെ വിചാരണയ്ക്ക് സുപ്രീംകോടതി മാർ​ഗനിർദേശങ്ങൾ

ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീണ്ട് പോകാൻ പാടില്ല. കഴിയുമെങ്കിൽ അതിജീവിതയുടെ വിസ്താരം ഒരൊറ്റ സിറ്റിം​ഗിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാക്കരുത്. 

മാന്യതയോട് കൂടി വേണം എതിർഭാ​ഗം അതിജീവിതയോട് വിസ്താരം നടത്താൻ. അനുചിതമായ ചോദ്യങ്ങൾ വിസ്താരത്തിൽ നിന്നും പ്രതിഭാ​ഗം അഭിഭാഷകർ ഒഴിവാക്കണം. കോടതിയിൽ അതിജീവിത മൊഴി നൽകാൻ എത്തുമ്പോൾ പ്രതിയെ കാണാതിരിക്കാനുള്ള നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്. 

Also Read: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍

Nupur Sharma Controversy: സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയുടെ പേരിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവ്

New Delhi: ഒടുവില്‍ സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയ്‌ക്കെതിരെ പല സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒപ്പം അറസ്റ്റിനുള്ള വിലക്ക് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.

തനിയ്ക്കെതിരായ എല്ലാ കേസുകളും ക്ലബ് ചെയ്യണമെന്ന  നൂപുര്‍ ശര്‍മയുടെ അഭ്യർത്ഥന വാദം കേൾക്കുന്നതിനിടയിൽ സുപ്രീംകോടതി അംഗീകരിച്ചു, അതിനാൽ, അവർ വിവിധ സംസ്ഥാനങ്ങളിൽ സ്വയം വാദിക്കേണ്ടതില്ല. എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും  കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കുമെന്നും കോടതി ഉത്തരവിട്ടൂ. ഈ വിധിയോടെ സുപ്രീംകോടതി വലിയ ആശ്വാസമാണ് നൂപുര്‍ ശര്‍മയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.  

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ജൂൺ 8ന് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ പരാതികളും സംയോജിപ്പിച്ച് ഒരുമിച്ച് അന്വേഷിക്കുന്നുവെന്ന് ഡൽഹി പോലീസ് ഉറപ്പാക്കണമെന്ന്  കോടതി പറഞ്ഞു. ഡൽഹി പോലീസിന് വേണമെങ്കില്‍  മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന്‍റെ സഹായം സ്വീകരിക്കാമെന്നും, എന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നില്ല എന്നും കോടതി വ്യക്തമാക്കി. കൂടാതെ, അന്വേഷണം തുടരുന്നിടത്തോളം ജൂലൈ 19ലെ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും.  അതായത്, ആ ഉത്തരവ് പ്രകാരം നൂപുറിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News