പാർട്ടി ചിലപ്പോൾ കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന വിവാദ പരാമർശം നടത്തിയ കേരള വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ.
ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. അതേസമയം, ഡല്‍ഹി സാമാന്യഗതിയിലേയ്ക്ക് എത്തുകയാണ് എങ്കിലും മുന്‍കരുതലെന്നവണ്ണം കലാപ ബാധിത പ്രദേശങ്ങളില്‍ പോലീസ് സേനയെ വിന്യസിച്ചിരിയ്കുകയാണ്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ പീഡന കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ അതൃപ്തി അറിയിച്ച് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ.
ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ് എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
കത്തോലിക്കാ സഭയില്‍ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം.
ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവകാലത്ത് സ്വീകരിക്കേണ്ട ശുചിത്വനടപടികളെക്കുറിച്ചും പുരുഷന്മാര്‍ക്കിടയില്‍ക്കൂടി ബോധവല്‍ക്കരണം വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി അശ്വിനി ചൗബെ. അമിറ്റി യൂണിവേഴ്സിറ്റിയില്‍ നടന്ന 'യെസ് ഐ ബ്ലീഡ്' ക്യാമ്പയിന്‍റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യാത്രക്കിടെ ബോളിവുഡ് നടി സൈറ വാസിമിനു നേരെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ ഉണ്ടായ പീഡനശ്രമത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു സ്ത്രീക്കെതിരെ പീഡനശ്രമം നടക്കുമ്പോള്‍ അതിനെ തടയിടാന്‍ വിമാനക്കമ്പനി ജീവനക്കാരെ പരിശീലിപ്പിച്ചില്ല. ഇതിന് എയര്‍ വിസ്താരക്കെതിരെ നോട്ടീസ് അയക്കുകയാണെന്നും ദേശീയ വനിതാ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ പറഞ്ഞു.
ഹാദിയ കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനെതിരെ വിമര്‍ശനവുമായി വീണ്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഹാദിയ സുപ്രീംകോടതിയില്‍ എന്തുപറയുമെന്ന ഭയമാണ് ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷനെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു. ഇതിനാലാണ് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മമ്മ ഹാദിയയുടെ വീട് സന്ദര്‍ശിച്ചത്. കഴിഞ്ഞ മൂന്ന് മാസമായിട്ട് ഹാദിയയെ കാണാന്‍ ശ്രമിക്കാത്ത ദേശീയ വനിതാ കമ്മീഷന്‍റെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തിലെ സാഹചര്യം അറിയാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. രേഖ ശര്‍മയുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു.
അതുകൂടാതെ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകും. ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം തികച്ചും അനൗചിത്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.
ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഹാദിയ സന്തോഷവതിയാണെന്നും, കോടതിയിലെത്തേണ്ട നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്‍റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും.