കൊറോണ വൈറസ് പ്രതിരോധത്തെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാകും പൈസ നല്‍കുക. നീണ്ട ക്യൂ ഒഴിവാക്കാനാണിത്. തമിഴ്നാട് മുഖ്യമന്ത്രി ഇകെ പഴനിസ്വാമിയാണ് ഇക്കര്യമം അറിയിച്ചത്.
1000രൂപയ്ക്ക് പുറമേ അരി, പഞ്ചസാര, പയര്‍, എണ്ണ, തുടങ്ങിയ ആവശ്യവസ്തുക്കളും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും. തമിഴ്നാട്ടില്‍ ഇതുവരെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Rs 1000 to all ration card holders, free rice, sugar, and other essential commodities. To avoid long queues, commodities will be issued on a token basis: Tamil Nadu CM Edappadi K Palaniswami (file pic) pic.twitter.com/0ws9D8p7IK
— ANI (@ANI) March 24, 2020
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം 3,280 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്ക് 15 കിലോ അരി, പയര്‍, എണ്ണ എന്നിവ ഉള്‍പ്പടെയുള്ള പ്രത്യേകം റേഷന്‍ ലഭ്യമാകു൦.